New PSC Notification 2023 Apply Now
കേരള പബ്ലിക് സർവീസ് കമ്മീഷൻ 26 തസ്‌തികയിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കാറ്റഗറി നമ്പർ 02/2023 മുതൽ 27/2023 വരെയാണ് അപേക്ഷ ക്ഷണിച്ചത്.
തസ്‌തികകളുടെ വിവരം: ജനറൽ റിക്രൂട്ട്മെൻറ് : ആരോഗ്യ വകുപ്പിൽ അസിസ്റ്റൻറ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ –- വൊക്കേഷണൽ ടീച്ചർ ഇൻ കെമിസ്ട്രി –- ജനറൽ എഡ്യുക്കേഷൻ സബോർഡിനേറ്റ് സർവീസിലുള്ള യോഗ്യരായ ഹൈസ്കൂൾ അധ്യാപകരിൽനിന്നും തസ്തികമാറ്റം മുഖേന.
ലീഗൽ മെട്രോളജി വകുപ്പിൽ ജൂനിയർ അസ്സേ മാസ്റ്റർ, ഭൂജല വകുപ്പിൽ പമ്പ് ഓപ്പറേറ്റർ, സ്റ്റേറ്റ് ഫാമിങ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിൽ മെക്കാനിക് ഗ്രേഡ് 2, വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ (തമിഴ് മീഡിയം), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഡ്രൈവർ കം മെക്കാനിക്
സ്പെഷ്യൽ റിക്രൂട്ട്മെൻറ് : മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 (ഫാർമസി) (പട്ടികവർഗം), കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റ ൻറ് (പട്ടികവർഗം), ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റ ൻറ് (പട്ടികജാതി/പട്ടികവർഗം).
എൻസിഎ റിക്രൂട്ട്മെൻറ് : കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റ ൻറ് പ്രൊഫസർ ഇൻ സ്റ്റാറ്റിസ്റ്റിക്സ് –- നാലാം എൻസിഎ –- പട്ടികജാതി, പട്ടികവർഗം, കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) അറബിക് –-പതിനൊന്നാം എൻസിഎ –- പട്ടികജാതി, പട്ടികവർഗം, വനിത ശിശു വികസന വകുപ്പിൽ കെയർ ടേക്കർ (ഫീമെയിൽ) –-അഞ്ചാം എൻസിഎ –- പട്ടികവർഗം, വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (അറബിക്)–-
പത്താം എൻസിഎ –- പട്ടികജാതി, പട്ടികവർഗം, മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഉറുദു) –-രണ്ടാം എൻസിഎ–- എൽസി/ എഐ, തൃശൂർ ജില്ലയിൽ ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 –-
ഒന്നാം എൻസിഎ ഈഴവ/തിയ്യ/ബില്ലവ, എസ്ഐയുസി നാടാർ, എസ് സിസിസി, ധീവര, തൃശൂർ ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പ്/ ഇൻഷുറൻസ് മെഡിക്കൽ സർവീസസ്/ ആയുർവേദ കോളേജുകളിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദ) –- ഒന്നാം എൻസിഎ–- ഒബിസി,പട്ടികവർഗം, മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (ഉറുദു) –- എട്ടാം എൻസിഎ പട്ടികജാതി,ആലപ്പുഴ ജില്ലയിൽ എൻസിസി/ സൈനികക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സർവ ൻറ് സ് (വിമുക്തഭടന്മാർ മാത്രം) –- ഒന്നാം എൻസിഎ –- ഒബിസി.
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: ഏപ്രിൽ 19.
Apply Link