Mahila Samakhya Society Recruitment 2023

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന പൂജപ്പുര വിമൻ ആൻഡ് ചിൽഡ്രൻസ് ഹോം, ഇൻ‌ഗ്രേറ്റഡ് ചൈൽഡ് കെയർ സെന്റർ തൃശ്ശൂർ ജില്ലയിൽ രാമവർമ്മപുരത്ത് പ്രവർത്തിക്കുന്ന മാതൃക വിമൻ ആന്റ് ചിൽഡ്രൻസ്  എന്നീ സ്ഥാപനങ്ങളിൽ ഒഴിവുള്ള വിവിധ തസ്തികകളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

ഒഴിവുകളുടെ വിശദാംശങ്ങൾ

  • ക്ലീനിങ് സ്റ്റാഫ് : 02
  • നഴ്സിംഗ് സ്റ്റാഫ് : 01
  • സൈക്കോളജിസ്റ്റ് (ഫുൾടൈം റസിഡന്റ്) : 01
  • സോഷ്യൽ വർക്കർ (ഫുൾ ടൈം റസിഡന്റ്) : 02
  • മാനേജർ : 01
  • കുക്ക് : 01

ശമ്പള വിശദാംശങ്ങൾ

  • ക്ലീനിങ് സ്റ്റാഫ് : മാസം 9,000 രൂപ
  • നഴ്സിംഗ് സ്റ്റാഫ് : മാസം 24,520 രൂപ
  • സൈക്കോളജിസ്റ്റ് (ഫുൾടൈം റസിഡന്റ്) : മാസം 20,000 രൂപ
  • സോഷ്യൽ വർക്കർ (ഫുൾ ടൈം റസിഡന്റ്) : മാസം 16,000 രൂപ
  • മാനേജർ : മാസം 15,000 രൂപ
  • കുക്ക് : മാസം 12,000 രൂപ

പ്രായപരിധി

  • ക്ലീനിങ് സ്റ്റാഫ് : 20-45 വയസ്സ് വരെ
  • നഴ്സിംഗ് സ്റ്റാഫ് : 20-45 വയസ്സ് വരെ
  • സൈക്കോളജിസ്റ്റ് (ഫുൾടൈം റസിഡന്റ്) : 25-45 വയസ്സ് വരെ
  • സോഷ്യൽ വർക്കർ (ഫുൾ ടൈം റസിഡന്റ്) : 25-45 വയസ്സ് വരെ
  • മാനേജർ : 25-45 വയസ്സ് വരെ
  • കുക്ക്: 25-45 വയസ്സ് വരെ

യോഗ്യത

  • ക്ലീനിങ് സ്റ്റാഫ്- അഞ്ചാം ക്ലാസ്
  • നഴ്സിംഗ് സ്റ്റാഫ് – ജനറൽ നഴ്സിംഗ്/ BSc നഴ്സിംഗ്
  • സൈക്കോളജിസ്റ്റ് (ഫുൾടൈം റസിഡന്റ്) – പിജി സൈക്കോളജി, രണ്ടു വർഷത്തെ പ്രവർത്തിപരിചയം.
  •  സോഷ്യൽ വർക്കർ (ഫുൾ ടൈം റസിഡന്റ്) -MSW/ പിജി (സൈക്കോളജി അല്ലെങ്കിൽ സോഷ്യോളജി). ഒരു വർഷത്തെ പ്രവർത്തിപരിചയം
  •  മാനേജർ- ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി, രണ്ട് വർഷത്തെ പ്രവർത്തിപരിചയം (കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിൽ രണ്ട് വർഷത്തെ പരിചയം)
  • കുക്ക് – അഞ്ചാം ക്ലാസ്

അപേക്ഷിക്കേണ്ടവിധം

സൈക്കോളജിസ്റ്റ് (ഫുൾടൈം റസിഡന്റ്), സോഷ്യൽ വർക്കർ (ഫുൾടൈം റസിഡന്റ്), മാനേജർ, കുക്ക് തുടങ്ങിയ തസ്തികകളിലേക്ക് 2023 ഫെബ്രുവരി 17-ന് വൈകുന്നേരം അഞ്ചുമണിക്ക് മുൻപ് ലഭിക്കാത്ത വിധത്തിൽ സാധാരണ തപാലിൽ അയക്കേണ്ടതാണ്. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത പ്രായം പ്രവർത്തി പരിജയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ കൂടി ഉൾപ്പെടുത്തേണ്ടതാണ്.

അപേക്ഷകൾ അയക്കേണ്ട വിലാസം:

സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം – 695 002.

നഴ്സിംഗ് സ്റ്റാഫ്, ക്ലീനിങ് സ്റ്റാഫ് തുടങ്ങിയ തസ്തികളിലേക്ക് ഇന്റർവ്യൂ 2023 ഫെബ്രുവരി 21 ന് രാവിലെ 11 മണിക്ക് കേരള മഹിള സമഖ്യ സൊസൈറ്റി കരമന കുഞ്ചലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ വച്ച് നടക്കുന്നതാണ്. സ്ത്രീകൾക്ക് മാത്രമാണ് അവസരം ഉള്ളത്. കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷൻ പരിശോധിക്കുക.

ഇപ്പോൾ അപേക്ഷിക്കാവുന്ന മറ്റു പ്രധാനപ്പെട്ട തൊഴിൽ വാർത്തകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published.