സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ സെയിൽസ് ഓർഗനൈസർ അപേക്ഷ ക്ഷണിച്ചു.
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ സെയിൽസ് ഓർഗനൈസർ തസ്തികയിൽ ദിവസവേതനാടിസ്ഥാന ത്തിൽ (ഒരു ഒഴിവ്) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
എസ്.എസ്.എൽ.സി, പ്രസിദ്ധീകരണങ്ങളുടെ വില്പനയിൽ ഒരുവർഷത്തെ പരിചയം എന്നിവയാണ് യോഗ്യത.
അപേക്ഷയും, ആവശ്യമായ രേഖകളും മാർച്ച് 22ന് വൈകുന്നേരം 5 ന് മുമ്പായി ഇൻസ്റ്റിറ്റ്യൂട്ടിൽ ലഭ്യമാക്കണം.
വിലാസം: കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം – 695034,ഫോൺ നമ്പർ 0471 233 3790,85479 71483 director@ksicl.org