UAE Nurse Job Interview

യു.എ.ഇയിൽ 100 പുരുഷനഴ്‌സ് വാക് ഇൻ ഇൻ്റർവ്യൂ ഡിസംബർ എട്ടിന്

കേരളസർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യു.എ.ഇ.യി ലെ ഇൻഡസ്ട്രിയൽ മേഖലയി ലേക്ക് പുരുഷനഴ്‌സുമാരെ നിയമി ക്കുന്നു. 100 ഒഴിവുണ്ട്. വാക്ക്-ഇൻ ഇന്റർവ്യൂ ഡിസംബർ എട്ടിന് അങ്കമാലിയിൽ നടത്തും.

നഴ്സ‌ിങ്ങിൽ ബിരുദവും ഐ.സി.യു, എമർജൻസി, അർജ ന്റ്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ ആൻഡ് ഗ്യാസ് നഴ്‌സിങ് എന്നീ മേഖലകളിലേതിലെങ്കിലും രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. പ്രായം: 40 വയസ്സിൽ താഴെ.

ശമ്പളം: ഏകദേശം 1,15,000 രൂപ. വിസ, എയർ ടിക്കറ്റ്, താമസ സൗകര്യം, മെഡിക്കൽ ഇൻഷുറൻ സ് എന്നിവ സൗജന്യം. ബയോഡേറ്റയും പാസ്പോർട്ടും

വിദ്യാഭ്യാസയോഗ്യത, രജിസ്ട്രേ ഷൻ, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ഇവയുടെ പകർപ്പുകളും സഹിതം ഡിസംബർ എട്ടിന് രാവിലെ 8.30- നും 10-നും ഇടയിൽ അങ്കമാലി ഇൻകെൽ ബിസിനസ് പാർക്കിലുള്ള ഒഡെപെക് ട്രെയിനിങ് സെന്റററിലെത്തണം.

കൂടുതൽ വിവരങ്ങൾ www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർ ശിക്കുക. ഫോൺ: 0471- 2329440/41/42/45/7736496574.

Leave a Reply

Your email address will not be published.