State Health Transport Officer 536/2025 Apply Now
കേരള ആരോഗ്യ വകുപ്പിൽ സ്റ്റേറ്റ് ഹെൽത്ത് ട്രാൻസ്പോർട്ട് ഓഫീസർ (State Health Transport Officer) തസ്തികയിലേക്കു യോഗ്യരായവരെ നിയമിക്കുന്നതിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു
| വിവരങ്ങൾ | വിശദാംശങ്ങൾ |
|---|---|
| വകുപ്പ് | ആരോഗ്യ വകുപ്പ് |
| തസ്തികയുടെ പേര് | സ്റ്റേറ്റ് ഹെൽത്ത് ട്രാൻസ്പോർട്ട് ഓഫീസർ |
| ശമ്പളം | ₹59,300 – ₹1,20,900/- |
| ഒഴിവുകളുടെ എണ്ണം | 01 (ഒന്ന്) |
| കാറ്റഗറി നമ്പർ | 536/2025 |
| നിയമന രീതി | നേരിട്ടുള്ള നിയമനം |
യോഗ്യതകൾ
- വിദ്യാഭ്യാസ യോഗ്യത:
- കേരള സർക്കാർ അംഗീകരിച്ച മെക്കാനിക്കൽ അല്ലെങ്കിൽ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിൽ ബിരുദം (Degree)
- അല്ലെങ്കിൽ മെക്കാനിക്കൽ/ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ
- പ്രവൃത്തിപരിചയം:
- ഒരു ട്രാൻസ്പോർട്ട് ഓർഗനൈസേഷന്റെ ഓട്ടോമൊബൈൽ വർക്ക്ഷോപ്പിൽ ‘ബോഡി ബിൽഡിംഗ്’ (Body Building) ഉൾപ്പെടെയുള്ള പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം
- ബിരുദധാരികൾക്ക്: കുറഞ്ഞത് 5 വർഷം
- ഡിപ്ലോമക്കാർക്ക്: കുറഞ്ഞത് 8 വർഷം
പ്രായപരിധി
- 01.01.2025-ന് 44 വയസ്സ് കവിയാൻ പാടില്ല. (പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക വിഭാഗക്കാർക്കും നിയമാനുസൃതമായ ഇളവുകൾ ലഭിക്കുന്നതാണ്) .
അപേക്ഷിക്കേണ്ട വിധം
- കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘വൺ ടൈം രജിസ്‌ട്രേഷൻ’ (One Time Registration) നടത്തിയാണ് അപേക്ഷിക്കേണ്ടത്.
- രജിസ്റ്റർ ചെയ്തവർക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാം.
- അപേക്ഷാ ഫീസ് നൽകേണ്ടതില്ല.
- അപേക്ഷകർക്ക് ആധാർ കാർഡ് ഉണ്ടെങ്കിൽ അത് പ്രൊഫൈലിൽ തിരിച്ചറിയൽ രേഖയായി ചേർക്കേണ്ടതാണ്.
- അപേക്ഷിക്കേണ്ട അവസാന തീയതി: 14.01.2026, ബുധനാഴ്ച രാത്രി 12 മണി വരെ

