police counciler Recruitment Apply now 2023
സംസ്ഥാനത്തെ 20 പോലീസ് ജില്ലകളിലും തിരുവനന്തപുരത്തെ സംസ്ഥാന വനിതാസെല്ലിലും 42 വനിതാ കൗൺസലർമാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ജനുവരി മുതൽ മൂന്നുമാസത്തേയ്ക്കാണ് നിയമനം. എം.എസ്.ഡബ്ള്യു, സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം, കൗൺസലിംഗ്, സൈക്കോതെറാപ്പി എന്നിവയിൽ പി.ജി.ഡിപ്ലോമ എന്നിവയിൽ ഒരു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.
20നും 50 നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം.
ബയോഡേറ്റ സഹിതമുള്ള അപേക്ഷ ഡിസംബർ 22ന് മുൻപ് അതത്
ജില്ലാ പോലീസ് മേധാവിമാർക്ക് നൽകണം.
സംസ്ഥാന വനിതാസെല്ലിലെ നിയമനത്തിന് അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ, സ്റ്റേറ്റ് വിമൻ ആന്റ് ചിൽഡ്രൻ സെൽ, കണ്ണേറ്റുമുക്ക്, തൈക്കാട്, തിരുവനന്തപുരം – 14 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്.
phone number: 0471 233 8100