NHAI Recruitment-2025 Apply Now

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിൽ ഡെപ്യൂ ട്ടി മാനേജർ (ടെക്നിക്കൽ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 60 ഒഴിവുണ്ട്. സിവിൽ എൻജിനീയറിങ് വിഭാഗത്തിലാണ് ഒഴിവ്.

2024-ലെ ഗേറ്റ് സ്കോർ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്നവർ രാജ്യത്ത് എവിടെയും ജോലിചെയ്യാൻ സന്നദ്ധരായിരിക്കണം.

ശമ്പളം: 56,100-1,77,500 രൂപ.

പ്രായം: 30 കവിയരുത്.

സംവരണവിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

യോഗ്യത: സിവിൽ എൻജി നീയറിങ്ങിൽ ബിരുദം.

തിരഞ്ഞെടുക്കപ്പെടുന്നവർ മൂന്നുവർഷത്തേക്ക് അഞ്ചു ലക്ഷം രൂപയുടെ സർവീസ് ബോണ്ട് സമർപ്പിക്കണം.

അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾ ക്കും അപേക്ഷിക്കുന്നതിനും www.nhai.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അവസാന തീയതി: ഫെബ്രു വരി 24 (വൈകീട്ട് 6 മണിവരെ).

Leave a Reply

Your email address will not be published.