National Ayush Mission Recruitment Apply Now
കോഴിക്കോട് : നാഷണല്‍ ആയുഷ് മിഷന്‍ കോഴിക്കോട് ജില്ലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫിസിയോതെറാപ്പിസ്റ്റ്, അറ്റന്‍ഡര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അഭിമുഖം ഒക്ടോബര്‍ 27, രാവിലെ 10 മണിക്ക് ജില്ലാ ആയുര്‍വേദ ആശുപത്രി, ഭട്ട് റോഡ്,വെസ്റ്റ്ഹില്‍ നടക്കും
അറ്റന്‍ഡര്‍ അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം.
പ്രായപരിധി: 30/09/2025നു 40 വയസ്സില്‍ കവിയരുത്,
ഫിസിയോതെറാപ്പിസ്റ്റ് അപേക്ഷകര്‍ അപേക്ഷകര്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഫിസിയോതെറാപ്പിയില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം
പ്രായപരിധി: 30/09/2025നു 40 വയസ്സില്‍ കവിയരുത്.
അപേക്ഷകര്‍ ഇൻറര്‍വ്യൂവിനോടൊപ്പം ഒർജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ഫോട്ടോ കോപ്പികളും സമര്‍പ്പിക്കണം. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ കൊണ്ടുവരേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്- 9497303013,0495-2923213.
കോഴിക്കോട് : നാഷണല്‍ ആയുഷ് മിഷൻ കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കാക്കൂര്‍ ആയുഷ് സിദ്ധ ഡിസ്‌പെന്‍സറിയില്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കർ ,
നൊച്ചാട് ആയുര്‍വേദ ആശുപത്രി-ഫിസിയോതെറാപ്പി യൂണിറ്റിനായി മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അഭിമുഖത്തിനായി ഒക്ടോബര്‍ 27 ഉച്ചയ്ക്ക് രണ്ട് മണിക്ക് ജില്ലാ പ്രോഗ്രാം മാനേജ്‌മെൻറ് ആന്‍ഡ് സപ്പോര്‍ട്ട് യൂണിറ്റ്, നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ആയുര്‍വേദ ആശുപത്രി, ഭട്ട് റോഡ്, വെസ്റ്റ്ഹില്‍, ചുങ്കം എന്ന വിലാസത്തിൽ എത്തണം.
മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ യോഗ്യത: എഎന്‍എം / ജിഎന്‍എം(നഴിസ്) എംഎസ്ഓഫീസ് പരിജ്ഞാനം ഉണ്ടായിരിക്കണം.
മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ യോഗ്യത: അസിസ്റ്റൻറ് ഫിസിയോതെറാപ്പിസ്റ്റ് സര്‍ട്ടിഫിക്കറ്റ് യോഗ്യതയും/വി എച്ച് എസ് സി സര്‍ട്ടിഫിക്കറ്റ്, എഎന്‍എം യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനം.
അപേക്ഷകര്‍ അഭിമുഖ വേളയിൽ അസൽ സര്‍ട്ടിഫിക്കറ്റുകളും പകർപ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും കൊണ്ടുവരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്- 9497303013,0495-2923213

