KVB Bank Job 2026 Apply Now
പ്രമുഖ സ്വകാര്യ മേഖല ബാങ്കായ കരൂർ വൈശ്യ ബാങ്ക് (KVB) രാജ്യത്തുടനീളമുള്ള തങ്ങളുടെ വിവിധ ശാഖകളിലേക്ക് പുതിയ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. 1284 ഓഫീസർ തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. വിശദമായ വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു
പ്രധാന വിവരങ്ങൾ
- ആകെ ഒഴിവുകൾ: 1284 ഓഫീസർ തസ്തികകൾ.
- വിഭാഗങ്ങൾ: സെയിൽസ്, ഓപ്പറേഷൻസ്, ക്രെഡിറ്റ്, മാർക്കറ്റിംഗ് തുടങ്ങിയ വിവിധ ഡിപ്പാർട്ട്‌മെന്റുകളിലായി 50-ഓളം തസ്തികകളിലേക്കാണ് നിയമനം.
- പ്രത്യേകത: കേരളത്തിലും ഒഴിവുകളുണ്ട്. തുടക്കക്കാർക്കും (Freshers) അപേക്ഷിക്കാം.
Latest Job Posts
പ്രധാന തസ്തികകളും ഒഴിവുകളും
ചില പ്രധാന തസ്തികകൾ താഴെ പറയുന്നവയാണ്:
- ബിസിനസ് ഡെവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ് (BDE): 236 ഒഴിവുകൾ.
- ബ്രാഞ്ച് സെയിൽസ് ആൻഡ് സർവീസ് എക്‌സിക്യൂട്ടീവ്: 200 ഒഴിവുകൾ.
- ഗോൾഡ് ലോൺ ഓപ്പറേഷൻസ് ഓഫീസർ: 80 ഒഴിവുകൾ.
- റിലേഷൻഷിപ്പ് മാനേജർ (വിവിധ വിഭാഗങ്ങൾ): നിരവധി ഒഴിവുകൾ
യോഗ്യതകൾ
- തുടക്കക്കാർക്ക് (Entry Level): ബ്രാഞ്ച് സെയിൽസ് ആൻഡ് സർവീസ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് 60% മാർക്കോടെയുള്ള MBA/PG അല്ലെങ്കിൽ ബിരുദമാണ് വേണ്ടത്. കൂടെ 12-24 മാസത്തെ BFSI പ്രവൃത്തിപരിചയം അഭികാമ്യം.
- അനുഭവപരിചയമുള്ളവർക്ക്: ബിസിനസ് ഡെവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ് തുടങ്ങിയ തസ്തികകളിലേക്ക് ബിരുദം/ബിരുദാനന്തര ബിരുദവും ബാങ്കിംഗ് സെയിൽസ് മേഖലയിൽ 1 മുതൽ 4 വർഷം വരെ പരിചയവും ചോദിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് രീതി
- അപേക്ഷകരെ ഷോർട്ട് ലിസ്റ്റ് ചെയ്ത ശേഷം എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
എങ്ങനെ അപേക്ഷിക്കാം?
- താൽപ്പര്യമുള്ളവർ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈൻ ആയി വേണം അപേക്ഷിക്കാൻ.
- വെബ്‌സൈറ്റ്: www.karurvysya.bank.in
പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിശദാംശങ്ങൾക്കായി ബാങ്കിന്റെ വെബ്‌സൈറ്റിലെ ‘Careers’ വിഭാഗം പരിശോധിക്കുക അതിനുള്ള ലിങ്ക് കൂടെ നൽകിയിരിക്കുന്നു


