KTDC Jobs Apply Now

കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷനിൽ (കെ.ടി.ഡി.സി.) വിവിധ തസ്തികകളിലായി 10 ഒഴിവ്. ഇതിൽ രണ്ട് ഒഴിവിൽ റഗുലർ നിയമനമാണ്.

വിശദവിവരങ്ങൾ

  • കൺസൾട്ടന്റ് ഓവർസിയർ (സിവിൽ): ഒഴിവ് – 3. ഒരു വർഷത്തേക്കാണ് നിയമനം. യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ മൂന്നുവർഷത്തെ ഡിപ്ലോമ, മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. ശമ്പളം: 25000 രൂപ.
  • കൺസൾട്ടന്റ് പ്രോജക്ട് എൻജിനീയർ (സിവിൽ): ഒഴിവ് – 3. ഒരു വർഷത്തേക്കാണ് നിയമനം. യോഗ്യത: ബി.ടെക് സിവിൽ എൻജി നീയറിങ്, മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. ശമ്പളം: 35000 രൂപ.
  • മാനേജർ ഗ്രേഡ് നാല്: ഒഴിവ് – 2. റഗുലർ നിയമനമാണ്. യോഗ്യത: പ്ലസ് ടൂ/തത്തുല്യം, ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോ ളജിയിൽ അംഗീകൃത ബി.എസ്‌സി. ബിരുദം, ഫൈവ് സ്റ്റാർ ഹോട്ട ലിലെ നാലുവർഷത്തെ പ്രവൃത്തിപരിചയം. തുല്യതാസർട്ടിഫിക്കറ്റ് ആവശ്യമെങ്കിൽ അപേക്ഷയ്ക്കൊപ്പം തന്നെ നൽകണം. ശമ്പളം: 35700 – 75600 .
  • ഡെപ്യൂട്ടി മാനേജർ (മെക്കാനിക്കൽ): ഒഴിവ് – 1. ഒരു വർഷത്തേക്കാണ് നിയമനം. യോഗ്യത: ബി.ടെക് മെക്കാനിക്കൽ എൻജിനീ യറിങ്, അംഗീകൃത സ്ഥാപനങ്ങളിൽ എൻജിനീയറോ അസിസ്റ്റന്റ് എൻജിനീയറോ ആയുള്ള അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം. ശമ്പളം: 40500 – 85000 രൂപ.
  • കമ്പനി സെക്രട്ടറി: കരാർ നിയമനമാണ്. ഒഴിവ് – 1. യോഗ്യത: ബിരുദം, ഐ.സി.എസ്.ഐ. അസോസിയേറ്റ് മെമ്പർ അല്ലെങ്കിൽ ഫെലോ, രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. ശമ്പളം: 60000 രൂപ.

പ്രായം: 2025 ജനുവരി ഒന്നിന് 18-36 (എസ്.സി/എസ്.ടി/ഒ.ബി.സി.വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും). കമ്പനി സെക്രട്ടറിയുടെ പരമാവധി പ്രായം: 55.

വിശദവിവരങ്ങളും അപേക്ഷാഫോറവും https://www.ktdc.com/announcements എന്ന ലിങ്കിലുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 27.

Leave a Reply

Your email address will not be published.