KSFDC Electrician Vacancy Apply Now
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡ് ഇലക്ട്രീഷ്യൻ ജോലി ഒഴിവിലേക്ക് എൻസിഎ വിജ്ഞാപനം വഴി മുസ്ലിം ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു
| കാറ്റഗറി നമ്പർ | 497/2025 |
| സ്ഥാപനം | കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡ് |
| പോസ്റ്റിന്റെ പേര് | ഇലക്ട്രീഷ്യൻ |
| ശമ്പള സ്കെയിൽ | ₹19,000–₹43,600/- |
| ഒഴിവുകളുടെ എണ്ണം | മുസ്ലിം – 01 (ഒന്ന്) |
| നിയമന രീതി | മുസ്ലിം സമുദായത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നുള്ള നേരിട്ടുള്ള നിയമനം |
| ഗസറ്റ് തീയതി | 28.11.2025 |
| അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി | 31.12.2025 |
വിദ്യാഭ്യാസ യോഗ്യത
താഴെ പറയുന്ന യോഗ്യതകളിൽ ഏതെങ്കിലും ഒന്ന് ഉണ്ടായിരിക്കണം:
- ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിലുള്ള ഡിപ്ലോമ (Diploma in Electrical Engineering)
അല്ലെങ്കിൽ (മുകളിൽ പറഞ്ഞ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ):
- ഐ.ടി.ഐ.യിൽ നിന്നും ഇലക്ട്രീഷ്യൻ ട്രേഡിൽ 18 മാസത്തെ കോഴ്സ് പൂർത്തിയാക്കിയ ശേഷം ലഭിച്ച സർട്ടിഫിക്കറ്റും, അതോടൊപ്പം അപ്രന്റീസ്ഷിപ്പ് വിജയകരമായി പൂർത്തിയാക്കിയതും.
- കൂടാതെ, പ്രശസ്തമായ ഒരു ഫിലിം സ്റ്റുഡിയോയിൽ രണ്ട് വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി
- പ്രായപരിധി: 18-39 വയസ്സ്
- ജനന തീയതി: 02.01.1986-നും 01.01.2007-നും ഇടയിൽ (ഈ രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ച മുസ്ലിം സമുദായത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് അപേക്ഷിക്കാൻ അർഹതയുള്ളത്.
- പൊതുവായ വ്യവസ്ഥകൾ അനുസരിച്ചുള്ള ഇളവുകൾ ഉൾപ്പെടെയാണിത്..
- പ്രത്യേക ശ്രദ്ധ: മുസ്ലിം സമുദായത്തിൽപ്പെട്ട അപേക്ഷകർക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ. മറ്റ് സമുദായക്കാർ സമർപ്പിക്കുന്ന അപേക്ഷകൾ ഉടൻ നിരസിക്കുന്നതാണ്.
അപേക്ഷ സമർപ്പിക്കേണ്ട രീതി
- കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in വഴി വൺ ടൈം രജിസ്ട്രേഷൻ (ONE TIME REGISTRATION) ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.
- രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ അവരുടെ User-ID-യും Password-ഉം ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്യുക.
- നോട്ടിഫിക്കേഷൻ ലിങ്കിലെ ബന്ധപ്പെട്ട പോസ്റ്റിന്റെ ‘Apply Now’ ബട്ടൺ ക്ലിക്കുചെയ്ത് അപേക്ഷ സമർപ്പിക്കാം.

