Kerala State Planning Board Assistant Programmer Apply Now
കേരള സംസ്ഥാന പ്ലാനിങ് ബോർഡിൽ അസിസ്റ്റന്റ് പ്രോഗ്രാമർ ജോലി ഒഴിവിൽ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു
| കാറ്റഗറി നമ്പർ | 442/2025 |
| പോസ്റ്റിന്റെ പേര് | അസിസ്റ്റൻ്റ് പ്രോഗ്രാമർ |
| വകുപ്പ് | കേരള സംസ്ഥാന പ്ലാനിംഗ് ബോർഡ് |
| ശമ്പള സ്കെയിൽ | 56,500 – 1,18,100/- |
| ഒഴിവുകളുടെ എണ്ണം | 1 (ഒന്ന്) |
| നിയമന രീതി | നേരിട്ടുള്ള നിയമനം |
വിദ്യാഭ്യാസ യോഗ്യത
താഴെ പറയുന്ന യോഗ്യതകളിൽ ഏതെങ്കിലും ഒന്ന് ഉണ്ടായിരിക്കണം:
- ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള കമ്പ്യൂട്ടർ സയൻസിലോ അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോളജിയിലോ ഉള്ള ബി.ടെക്. അല്ലെങ്കിൽ
- ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള കമ്പ്യൂട്ടർ സയൻസിലുള്ള എം.എസ്‌സി. അല്ലെങ്കിൽ
- ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (എം.സി.എ.)
പ്രായപരിധി
- പ്രായപരിധി: 22 വയസ്സിനും 40 വയസ്സിനും ഇടയിൽ.
- ജനന തീയതി പരിധി: 02.01.1985 നും 01.01.2003 നും (രണ്ട് തീയതികളും ഉൾപ്പെടെ) ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം.
- SC/ST, OBC വിഭാഗക്കാർക്ക് സാധാരണ അനുവദിച്ചിട്ടുള്ള വയസ്സ് ഇളവുകൾ ലഭിക്കുന്നതാണ്.
അപേക്ഷിക്കേണ്ട രീതി
- കേരള പബ്ലിക് സർവീസ് കമ്മീഷൻ്റെ ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in വഴി വൺ ടൈം രജിസ്ട്രേഷൻ (One Time Registration) നടത്തിയിരിക്കണം.
- മുമ്പ് രജിസ്റ്റർ ചെയ്തവർക്ക് അവരുടെ യൂസർ-ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
- നോട്ടിഫിക്കേഷൻ ലിങ്കിലെ അതത് പോസ്റ്റുകൾക്ക് നേരെയുള്ള ‘Apply Now’ ബട്ടൺ ക്ലിക്കുചെയ്താണ് അപേക്ഷ സമർപ്പിക്കേണ്ടത്.
- അപേക്ഷാ ഫീസ് ആവശ്യമില്ല.
- അവസാന തീയതി 31.12.2025 ബുധനാഴ്ച രാത്രി 12 മണി വരെ

