Kerala Social Justice Department Vacancy
സാമൂഹ്യനീതി വകുപ്പിന് കീഴിൽ തൃശൂർ കുന്നംകുളത്ത് പ്രവർത്തിക്കുന്ന കുന്നംകുളം ഡിമെൻഷ്യ ഡെ കെയർ സെന്ററിലേക്ക് അൽഷിമേഴ്സ് ബാധിച്ചവരെ പരിചരിക്കുന്നതിനായി ജെ.പി.എച്ച്.എൻ, മൾട്ടി ടാസ്ക് കെയർ പ്രൊവൈഡേഴ്സ്മാരെ നിയമിക്കുന്നു.
വാക്ക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 29 ന് കുന്നംകുളം ആർത്താറ്റ് ഡിമെൻഷ്യ ഡേ കെയർ സെന്ററിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കും.കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകർ 50 വയസ്സിന് താഴെയുള്ള സ്ത്രീകൾ ആയിരിക്കണം.
മൾട്ടി ടാസ്ക ജീവനക്കാർക്ക് എട്ടാം ക്ലാസ് യോഗ്യതയും അധിക യോഗ്യതയായി ജെറിയാട്രിക് ഡിപ്ലോമയും ഉണ്ടായിരിക്കണം. ജെ.പി.എച്ച്.എൻ ജീവനക്കാർക്ക് പ്ലസ് ടുവും ജെ.പി.എച്ച്.എൻ എ.എൻ.എം കോഴ്സ് പാസായവരും അധിക യോഗ്യതയായി ജെറിയാട്രിക് ഡിപ്ലോമയും ഉള്ളവർക്ക് മുൻഗണന ലഭിക്കും.
അൽഷിമേഴ്സ് ബാധിച്ചവരെ മാനുഷികമായി പരിചരിക്കുന്നതിന് താൽപര്യമുള്ളവരും രാവിലെ
എട്ടു മുതൽ വൈകീട്ട് 5 വരെ സമയപരിധി നോക്കാതെ സേവനത്തിൽ ഏർപ്പെടുന്നവരുമായിരിക്കണം. പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.
നിശ്ചിത പ്രൊഫോമയിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വയസ്സ്, യോഗ്യത പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പും ഹാജരാക്കണം.
വിവരങ്ങൾക്ക്: സ്മൃതിപദം, ഡിമെൻഷ്യ ഡെ കെയർ സെന്റർ ആർത്താറ്റ്, കുന്നംകുളം.
Apply Latest Jobs : Click Here