Kerala Highcourt Helper Recruitment-2026 Apply Now
കേരള ഹൈക്കോടതിയിൽ ഹെൽപ്പർ (Helper) തസ്തികയിലേക്കുള്ള നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു
| വിവരം | വിശദാംശങ്ങൾ |
|---|---|
| റിക്രൂട്ട്മെന്റ് നമ്പർ | 21/2025 |
| തസ്തികയുടെ പേര് | ഹെൽപ്പർ (Helper) |
| ശമ്പളം | ₹23,700 – ₹52,600 |
| ഒഴിവുകളുടെ എണ്ണം | 1 (നിലവിലുള്ളത്) ഒഴിവുകൾ എണ്ണം ഇനിയും കൂടാം |
| റാങ്ക് ലിസ്റ്റ് കാലാവധി | കുറഞ്ഞത് ഒരു വർഷം മുതൽ പരമാവധി രണ്ട് വർഷം വരെ |
| നിയമന രീതി | നേരിട്ടുള്ള നിയമനം (Direct Recruitment) |
യോഗ്യതകൾ
- അടിസ്ഥാന യോഗ്യത: എസ്.എസ്.എൽ.സി (SSLC) അല്ലെങ്കിൽ തത്തുല്യം.
- സാങ്കേതിക യോഗ്യത: ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ട്രേഡിൽ ഐ.ടി.ഐ (ITI) സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യം.
- അഭികാമ്യമായ യോഗ്യത: പ്ലംബിംഗ്, ചെറിയ രീതിയിലുള്ള മെയ്സൺറി (Masonry) ജോലികളിലുള്ള അറിവ്.
പ്രായപരിധി
- പൊതുവിഭാഗം: 02/01/1989-നും 01/01/2007-നും ഇടയിൽ ജനിച്ചവർ (രണ്ട് തീയതികളും ഉൾപ്പെടെ).
- പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗം: 02/01/1984-നും 01/01/2007-നും ഇടയിൽ ജനിച്ചവർ.
- മറ്റ് പിന്നാക്ക വിഭാഗങ്ങൾ (OBC): 02/01/1986-നും 01/01/2007-നും ഇടയിൽ ജനിച്ചവർ.
- വിമുക്തഭടന്മാർ, ഭിന്നശേഷിക്കാർ, വിധവകൾ എന്നിവർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
തിരഞ്ഞെടുപ്പ് രീതി
തിരഞ്ഞെടുപ്പ് എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും.
- എഴുത്തുപരീക്ഷ: ഒബ്ജക്റ്റീവ് ടൈപ്പ് (MCQ) പരീക്ഷയായിരിക്കും. 100 ചോദ്യങ്ങൾ, 100 മാർക്ക്. തെറ്റായ ഉത്തരങ്ങൾക്ക് 1/4 മാർക്ക് കുറയ്ക്കുന്നതാണ് (Negative Marking).
- ഐ.ടി.ഐ ഇലക്ട്രിക്കൽ സിലബസ്: 80 മാർക്ക്.
- ജനറൽ നോളജ് / കറന്റ് അഫയേഴ്സ്: 20 മാർക്ക്.ക്.
- ഇന്റർവ്യൂ: 10 മാർക്ക്. ഇന്റർവ്യൂവിൽ കുറഞ്ഞത് 35% മാർക്ക് ലഭിക്കണം
അപേക്ഷാ ഫീസ്
- ഫീസ്: ₹500.
- പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്കും തൊഴിൽരഹിതരായ ഭിന്നശേഷിക്കാർക്കും അപേക്ഷാ ഫീസ് ഇല്ല.
പ്രധാന തീയതികൾ
| ഘട്ടം | തീയതി |
|---|---|
| ഓൺലൈൻ അപേക്ഷ ആരംഭിക്കുന്നത് | 18/12/2025 |
| അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി | 17/01/2026 |
| ഓഫ്ലൈൻ വഴി ഫീസ് അടയ്ക്കാനുള്ള അവസാന തീയതി | 27/01/2026 |
വൺ ടൈം രജിസ്ട്രേഷൻ (One Time Registration)
- അപേക്ഷകർ ആദ്യം ഹൈക്കോടതിയുടെ ഔദ്യോഗിക റിക്രൂട്ട്മെന്റ് പോർട്ടലിൽ (https://hckrecruitment.keralacourts.in) “One Time Registration Login” എന്ന ലിങ്ക് വഴി രജിസ്ട്രേഷൻ പൂർത്തിയാക്കണം.
- രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് വിജ്ഞാപനവും “How to apply” എന്ന ലിങ്കിലെ നിർദ്ദേശങ്ങളും കൃത്യമായി വായിച്ചിരിക്കണം.
- രജിസ്ട്രേഷൻ സമയത്ത് പാസ്പോർട്ട് സൈസ് ഫോട്ടോയും ഒപ്പും സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യാൻ തയ്യാറാക്കി വെക്കണം.
- ഫോട്ടോ അപ്ലോഡ് ചെയ്യുമ്പോൾ മുഖവും തോളും വ്യക്തമായിരിക്കണം, പശ്ചാത്തലം വെള്ളയോ അല്ലെങ്കിൽ ലൈറ്റ് കളറോ ആയിരിക്കണം.
അപേക്ഷ സമർപ്പിക്കൽ
- രജിസ്ട്രേഷന് ശേഷം “My Profile”-ൽ ആവശ്യമായ വിവരങ്ങൾ നൽകുക.
- തുടർന്ന് ഡാഷ്ബോർഡിലെ “Apply Now” എന്ന ബട്ടൺ വഴി അപേക്ഷിക്കാം.
- അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് വിവരങ്ങൾ ശരിയാണെന്ന് ‘Preview’ നോക്കി ഉറപ്പുവരുത്തണം.
- ഒരിക്കൽ സമർപ്പിച്ചു കഴിഞ്ഞാൽ അപേക്ഷയിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കില്ല.

