Kerala Govt K-DISC Recruitment 2023 Apply Now
കേരള ഡെവലപ്പ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജി കൗൺസിൽ(K-DISC)വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പ്രോഗ്രാം എക്സിക്യൂട്ടീവ്, പ്രോഗ്രാം സപ്പോർട്ട് എക്സിക്യൂട്ടീവ് എന്നീ തസ്തികയിലേക്കാണ് താൽക്കാലിക നിയമനം നടക്കുന്നത്. ഒഴിവ് വിവരങ്ങൾ, പ്രായപരിധി, അപേക്ഷ സമർപ്പിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു
ഒഴിവ് വിവരങ്ങൾ:
- നിലവിൽ ആകെ 17 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിൽ 5 ഒഴിവുകൾ പ്രോഗ്രാം എക്സിക്യൂട്ടീവ് തസ്തികയിലും 12 ഒഴിവുകൾ പ്രോഗ്രാം സപ്പോർട്ട് എക്സിക്യൂട്ടീവ് തസ്തികയിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രായപരിധി:
- 35 വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് പ്രോഗ്രാം എക്സിക്യൂട്ടീവ് തസ്തികയിലേക്കും 28 വയസ് വരെ പ്രായമുള്ളവർക്ക് പ്രോഗ്രാം സപ്പോർട്ട് എക്സിക്യൂട്ടീവ്സ് തസ്തികയിലേക്കും അപേക്ഷ സമർപ്പിക്കാം.
സാലറി
- പ്രോഗ്രാം എക്സിക്യൂട്ടീവ്:ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്നവർക്ക് 35000 രൂപ മുതൽ 40000 രൂപ വരെ സാലറി ലഭിക്കും.
- പ്രോഗ്രാം സപ്പോർട്ട് എക്സിക്യൂട്ടീവ്സ്:ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്നവർക്ക് 30000 രൂപ സാലറി ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത
- പ്രോഗ്രാം എക്സിക്യൂട്ടീവ്: MBA/ബി.ടെക്/സയൻസ്/ കോമേഴ്‌സ്/ആർട്സ് ബിരുദാനന്തര ബിരുദം കൂടാതെ 2 വർഷ പ്രവർത്തി പരിചയം.
- പ്രോഗ്രാം സപ്പോർട്ട് എക്സിക്യൂട്ടീവ്:MBA/ബി.ടെക് /സയൻസ് /കോമേഴ്‌സ്/ആർട്സിൽ ബിരുദാനന്തര ബിരുദം.
അപേക്ഷ സമർപ്പിക്കേണ്ട രീതി
- ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി KDISC യുടെ ഔദ്യോഗിക https://kdisc.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 11 ആണ്.
Important Link