Kerala Government Job Vacancy 2023 Apply

വിവിധ സർക്കാർ സ്ഥാപനങ്ങളിൽ നിലവിൽ വന്നിട്ടുള്ള ഒഴിവുകളാണ് ചുവടെ നൽകിയിരിക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളിലായി ഓഫീസുകളിൽ ജോലി ഒഴിവുകൾ ഉണ്ട്. മിനിമം ഏഴാം ക്ലാസ് മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കാണ് അവസരം ഉള്ളത്. ചുവടെ നൽകിയിരിക്കുന്ന ഓരോ ഒഴിവുകളും വായിച്ചുനോക്കി നിങ്ങളുടെ യോഗ്യത അടിസ്ഥാനത്തിൽ തിരഞ്ഞെടുത്തു അപേക്ഷ നൽകുക

ഹെൽപ്പർ ഒഴിവിൽ  അഭിമുഖം നടക്കുന്നു

  • കോഴിക്കോട് ജില്ലാ ആയുർവേദ ആശുപത്രിയിൽ പഞ്ചകർമ ഹെൽപ്പർ (വനിത) തസ്തികയിൽ നിയമനം നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലികമായാണ് നിയമനം. യോഗ്യത : ഏഴാം ക്ലാസ്. പ്രായപരിധി : 18നും 45നും മധ്യേ. താത്പര്യമുള്ളവർ വിദ്യാഭ്യാസയോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും, ബയോഡാറ്റയും, ആധാർകാർഡും സഹിതം ജൂലൈ പത്തിന് രാവിലെ 11 മണിക്ക് ജില്ലാ ആയുർവേദ ആശുപത്രിയിൽ കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495-2382314

 കുടുംബശ്രീയിൽ കൺസൾട്ടന്റ്  അപേക്ഷ ക്ഷണിച്ചു

  • കുടുംബശ്രീ വാഴൂർ ബ്ലോക്കിൽ നടപ്പാക്കുന്ന എസ്.വി.ഇ.പി പദ്ധതിയിൽ മൈക്രോ എന്റെർപ്രൈസ് കൺസൾട്ടന്റുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.പ്രായപരിധി 25-45. യോഗ്യത: Plus Two . അപേക്ഷകർ വാഴൂർ ബ്ലോക്ക് പരിധിയിൽ സ്ഥിര താമസക്കാരും കുടുംബശ്രീ അംഗമോ കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 47 ദിവസത്തെ റെസിഡൻഷ്യൽ പരിശീലനം ഉണ്ടായിരിക്കും.താല്പര്യമുള്ളവർ വെള്ളകടലാസ്സിൽ എഴുതിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത പ്രമാണങ്ങളുടെ പകർപ്പ്, അയൽക്കൂട്ട കുടുംബാംഗം /ഓക്സിലറി ഗ്രൂപ്പ് അംഗം എന്നു തെളിയിക്കുന്ന സി.ഡി.എസിന്റെ കത്ത് എന്നിവ സഹിതം ജൂലൈ 25ന് വൈകിട്ട് അഞ്ചിനു മുൻപായി കോട്ടയം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ സമർപ്പിക്കണം.ഫോൺ നമ്പർ 0481 230 2049

ഹെൽത്ത് പ്രൊമോട്ടർ

  • കോഴിക്കോട് : ജില്ലയിലെ കോടഞ്ചേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിനു കീഴിലുള്ള കോടഞ്ചേരി, നന്മണ്ട, കട്ടിപ്പാറ പഞ്ചായത്തുകളിലും കോഴിക്കോട് മെഡിക്കൽ കോളേജിലും ഐ.എം.സി.എച്ച് ലുമുള്ള ഒഴിവുകളിലേക്ക് പട്ടികവർഗ്ഗ പ്രൊമോട്ടർ/ ഹെൽത്ത് പ്രൊമോട്ടർമാരായി താൽക്കാലികമായി നിയമിക്കപ്പെടുന്നതിന് പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.വിവിധ ക്ഷേമ വികസന പദ്ധതികൾ സംബന്ധിച്ച വിവരങ്ങൾ പട്ടികവർഗ്ഗക്കാരിൽ എത്തിക്കുന്നതിനും സർക്കാരിൻറെ വിവിധ വകുപ്പുകൾ, ഏജൻസികൾ തുടങ്ങിയവർ നടത്തുന്ന വിവിധ ക്ഷേമ പ്രവർത്തനങ്ങൾ പട്ടികവർഗ്ഗ ഗുണഭോക്താക്കളിൽ എത്തിക്കുന്നതിനും ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന പട്ടികവർഗ്ഗക്കാർക്ക് ചികിത്സ ഉറപ്പു വരുത്തുന്നതിനുമായി സേവന സന്നദ്ധതയുള്ളവരും 10-ാം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യതയുള്ളതുമായ പട്ടികവർഗ്ഗ യുവതീ യുവാക്കളെയാണ് നിയമിക്കുക. പി.വി.ടി.ജി/അടിയ/പണിയ/മലപണ്ടാര വിഭാഗങ്ങൾക്ക് 8-ാം ക്ലാസ് യോഗ്യത മതിയാകും.പ്രായപരിധി: 20 നും 40നും മധ്യേ.തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം ടി.എ ഉൾപ്പെടെ 13500/ രൂപ ഓണറേറിയത്തിന് അർഹതയുണ്ടായിരിക്കുന്നതാണ്.താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജില്ലാ ട്രൈബൽ ഡെവലപ്മെൻറ് ഓഫീസിൽ ജൂലൈ 11 ന് രാവിലെ 10.30ന് ഇൻറ്ർവ്യൂവിന് ഹാജരാകേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് : 04952376364

ചൈൽഡ് ഹെൽപ്പ് ലൈനിൽ ഒഴിവുകൾ

  • മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസനവകുപ്പിന്റെ സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിക്കു കീഴിൽ നടപ്പാക്കുന്ന ചൈൽഡ് ഹെൽപ്പ്‌ലൈനിന്റെ തിരുവനന്തപുരം പൂജപ്പുരയിലുള്ള സംസ്ഥാന കോൾ സെന്ററിൽ ഒഴിവുകളുണ്ട്. ഹെൽപ്പ്‌ലൈൻ അഡ്മിനിസ്ട്രേറ്റർ, ഐ.ടി സൂപ്പർവൈസർ, മൾട്ടി പർപ്പസ് സ്റ്റാഫ് എന്നീ തസ്തികകളിൽ ഒരു ഒഴിവിലേക്കും കോൾ ഓപ്പറേറ്റർ തസ്തികയിൽ 12 ഒഴിവുകളിലേക്കും കരാർ അടിസ്ഥാനത്തിലാണ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്. യോഗ്യതയും മറ്റു വിശദാശങ്ങളും www.wcd.kerala.gov.in ൽ ലഭിക്കും.താത്പര്യമുള്ളവർ നിശ്ചിത അപേക്ഷയിൽ ഫോട്ടോ പതിപ്പിച്ച്, യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജൂലൈ 10നു വൈകിട്ട് അഞ്ചിനു മുമ്പായി സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റി സംസ്ഥാന കാര്യാലയം, വനിതാ ശിശു വികസന ഡയറക്ടറേറ്റ്, പൂജപ്പുര, തിരുവനന്തപുരം-695 012 എന്ന വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷ ഫോമിന്റെ മാതൃക വെബ്സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2342235.

ജൽ ജീവൻ മിഷൻ

  • ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി കേരള ജല അതോറിറ്റി തൃശൂർ നാട്ടിക പ്രൊജക്റ്റ് ഡിവിഷൻ ഓഫീസിൽ താൽകാലിക വളന്റിയർമാരെ നിയമിക്കുന്നു.ഐടിഐ സിവിൽ, ഡിപ്ലോമ സിവിൽ, ബി ടെക് സിവിൽ തുടങ്ങിയ യോഗ്യതകളും കേരള വാട്ടർ അതോറിറ്റിയിൽ പ്രവൃത്തി പരിചയവും ഉള്ളവരായിരിക്കണം.ഉദ്യോഗാർഥികൾക്കുള്ള കൂടിക്കാഴ്ച്ച ജൂലൈ 10ന് രാവിലെ 10.30ന് നടക്കും. പത്തൊമ്പത് ഒഴിവുകളാണ് ഉള്ളത്. പ്രതിദിനം 755 രൂപ വേതനം.താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള ജല അതോറിറ്റിയുടെ നാട്ടിക പ്രൊജക്റ്റ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഹാജരാകണം.ഫോൺ നമ്പർ 0487 239 1410

വനിത സെക്യൂരിറ്റി വാക് ഇൻ ഇന്റർവ്യൂ

  • കേരള മഹിള സമഖ്യ സൊസൈറ്റിയുടെ വയനാട്ടിലുള്ള പെൺകുട്ടികളുടെ എൻട്രി ഹോമിൽ സെക്യൂരിറ്റി തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 11ന് രാവിലെ 11 മണിക്ക് വയനാട് അഞ്ചാംമൈലിലുള്ള മഹിള സമഖ്യ സൊസൈറ്റിയുടെ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം.എസ്.എസ്.എൽ.സിയാണ് യോഗ്യത. 23 വയസ് പൂർത്തിയായിരിക്കണം. പ്രതിമാസം 10,000 രൂപ വേതനം. കൂടുതൽ വിവരങ്ങൾക്ക്: 0471 – 2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org.

പ്ലേസ്മെന്റ് ഡ്രൈവ്

  • തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി എംപ്ലോയിമെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ ജൂലൈ 15നു രാവിലെ ഒമ്പതു മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ബി.ടെക്, എം.ടെക്/എം.സി.എ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി സ്വകാര്യ സ്ഥാപനത്തിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കാണ് പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. താത്പര്യമുള്ളവർ ജൂലൈ 14ന് ഉച്ചയ്ക്ക് ഒന്നിനു മുമ്പായി bit.ly/44s3qQG എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് www.facebook.com/MCCTVM സന്ദർശിക്കുകയോ 0471 2304577 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണം.

സ്പെഷ്യൽ എജുക്കേറ്റർമാരുടെ  നിയമനം

  • സമഗ്ര ശിക്ഷാ കോഴിക്കോട് ജില്ലാ പ്രോജക്ട് ഓഫീസിനു കീഴിലുള്ള തോടന്നൂർ, തൂണേരി ബി.ആർ.സികളിൽ ഒഴിവുള്ള എലമെന്ററി സ്പെഷ്യൽ എജുക്കേറ്റർമാരുടെ തസ്തികയിലേക്കും ഒഴിവുകൾ വരാൻ സാധ്യതയുള്ള സെക്കൻഡറി സ്പെഷ്യൽ എജുക്കേറ്റർമാരുടെ തസ്തികയിലേക്കും കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത: എലിമെന്ററി – പ്ലസ്ടു, ഡി.എഡ്/ടി.ടി.സി, സ്പെഷ്യൽ എജുക്കേഷനിൽ രണ്ട് വർഷ ഡിപ്ലോമ (ആർ സി ഐ അംഗീകൃതം); സെക്കൻഡറി : ഡിഗ്രി/പി.ജി, സ്പെഷ്യൽ എജുക്കേഷനിൽ ബി.എഡ്/ജനറൽ ബി.എഡും സ്പെഷ്യൽ എജുക്കേഷനിൽ രണ്ടു വർഷ ഡിപ്ലോമയും (ആർ സി ഐ അംഗീകൃതം). താത്പര്യമുള്ളവർ ജൂലൈ 10 ന് എസ് എസ് കെ ജില്ലാ പ്രോജക്ട് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് : 0495 2961441.

താൽക്കാലിക ഒഴിവ്

  • ആറ്റിങ്ങൽ എൻജിനീയറിംഗ് കോളേജിൽ ഡമോൺസ്‌ട്രേറ്റർ – കംപ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ്/ കമ്പ്യൂട്ടർ ഹാർഡ്വെയർ എഞ്ചിനീയറിങ്/ കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങിൽ 3 വർഷ എഞ്ചിനീയറിങ്/ടെക്നോളജി ഡിപ്ലോമ അല്ലെങ്കിൽ അതിന് തത്തുല്യമായി കേരള സർക്കാർ അംഗീകരിച്ച യോഗ്യതയുണ്ടായിരിക്കണം.കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ കമ്പ്യൂട്ടർ ടെക്നോളജിയിൽ ഒന്നാം ക്ലാസോടെ ബി.എസ്.സി ബിരുദമുള്ളവർക്കും അപേക്ഷിക്കാം.കമ്പ്യൂട്ടർ നെറ്റ്വർക്കിംഗിലുള്ള പരിചയം, കംപ്യൂട്ടർ കോൺഫിഗറേഷനിലും മെയിന്റനൻസിലും, സെർവർ കോൺഫിഗറേഷനിലും മെയിന്റനൻസിലുമുള്ള പരിചയം എന്നിവ അഭിലഷണീയ യോഗ്യതയാണ്. താത്പര്യമുള്ളവർ ജൂലൈ 13നു രാവിലെ 10 ന് സർട്ടിഫികറ്റുകളുടെ അസൽ സഹിതം കോളേജിൽ നേരിട്ടു ഹാജരാകണം. ടെസ്റ്റ് / ഇന്റർവ്യൂ അടിസ്ഥാനത്തിലായിരിക്കും നിയമനം.

നിയമനം നടത്തുന്നു

  • ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷ്യൻ, പാലിയേറ്റീവ് കെയർ സ്റ്റാഫ് നഴ്സ് എന്നീ തസ്തികയിലേക്ക് നിയമനം നടത്തുന്നു. വിശദ വിവരങ്ങള്‍ക്ക് ആരോഗ്യകേരളത്തിന്‍റെ ( www.arogyakeralam.gov.in) വെബ്സൈറ്റ് സന്ദര്‍ശിക്കുക. താത്പര്യമുള്ളവർ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം ദേശീയ ആരോഗ്യ ദൗത്യം കോഴിക്കോട് ഓഫീസില്‍ എത്തിച്ചേരേണ്ടതാണെന്ന് ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു.

Apply Latest Job : Click Here

Leave a Reply

Your email address will not be published.