Joinindiannavy 2026 Apply Now
ഇന്ത്യൻ നേവിയിൽ പെർമനന്റ് കമ്മീഷൻഡ് ഓഫീസർ ആയി ജോലി ആഗ്രഹിക്കുന്ന അവിവാഹിതരായ യുവാക്കൾക്കും യുവതികൾക്കുമായി വിഭാവനം ചെയ്തിട്ടുള്ള ഒരു സുവർണ്ണാവസരമാണ് 10+2 (B.Tech) കേഡറ്റ് എൻട്രി സ്കീം
ഒഴിവുകളും പ്രായപരിധിയും
- ബ്രാഞ്ച്: എക്സിക്യൂട്ടീവ് & ടെക്നിക്കൽ ബ്രാഞ്ച്.
- ആകെ ഒഴിവുകൾ: 44 (സ്ത്രീകൾക്ക് പരമാവധി 07 ഒഴിവുകൾ).
- പ്രായപരിധി: 2007 ജനുവരി 02-നും 2009 ജൂലൈ 01-നും ഇടയിൽ ജനിച്ചവർ ആയിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).
- അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത
- 10+2/തുല്യം: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് (PCM) എന്നിവയ്ക്ക് മൊത്തം 70% മാർക്ക് വാങ്ങി വിജയിച്ചിരിക്കണം.
- ഇംഗ്ലീഷ്: പത്താം ക്ലാസ്സിലോ പന്ത്രണ്ടാം ക്ലാസ്സിലോ ഇംഗ്ലീഷിന് കുറഞ്ഞത് 50% മാർക്ക് ഉണ്ടായിരിക്കണം.
- JEE (Main): JEE (Main) – 2025 പരീക്ഷ എഴുതിയവർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. JEE (Main) All India Common Rank List (CRL) അടിസ്ഥാനമാക്കിയാണ് SSB ഇന്റർവ്യൂവിലേക്ക് തിരഞ്ഞെടുക്കുന്നത്.
എങ്ങനെ അപേക്ഷിക്കണം?
- www.joinindiannavy.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.
- ഒരു ഉദ്യോഗാർത്ഥിക്ക് ഒരു അപേക്ഷ മാത്രമേ സമർപ്പിക്കാൻ അനുവാദമുള്ളൂ.
- അപേക്ഷയോടൊപ്പം 10, 12 ക്ലാസ്സുകളിലെ മാർക്ക് ലിസ്റ്റുകൾ, JEE (Main) 2025 സ്കോർ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ അപ്‌ലോഡ് ചെയ്യണം.

