Jalanidhi Job Vacancy Apply Now

കോളയാട്, ചിറ്റാരിപ്പറമ്പ് പഞ്ചായത്തുകളിൽ ജലജീവൻ മിഷന്റെ ഭാഗമായി നടപ്പാക്കുന്ന കുടിവെള്ള പദ്ധതികളിലേക്ക് ജെ.ജെ.എം വളണ്ടിയർമാരെ നിയമിക്കുന്നു. സിവിൽ എഞ്ചിനീയറിങ്/ഐ.ടി.ഐ/ഡിപ്ലോമ/ ബിടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രദേശവാസികൾക്ക് മുൻഗണന. താൽപര്യമുള്ളവർ ബയോഡാറ്റാ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ്, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം സഹിതം ഫെബ്രുവരി 22ന് വൈകിട്ട് അഞ്ചിനകം തപാൽ/ഇ-മെയിൽ മുഖേന അപേക്ഷകൾ സമർപ്പിക്കണം. വിലാസം: അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, പ്രൊജക്ട് സബ് ഡിവിഷൻ കൂത്തുപറമ്പ്, താണ, കണ്ണൂർ, പിൻ -670012. ഇ-മെയിൽ: aeekwakuthuparamba@gmail.com

ജലനിധി മലപ്പുറം മേഖലാ കാര്യാലയത്തിന് കീഴില്‍ മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ഗ്രാമപഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന ജൽ ജീവന്‍ മിഷന്‍ പദ്ധതി താല്‍ക്കാലിക വോളണ്ടിയര്‍ നിയമനത്തിനുള്ള അഭിമുഖം ഫെബ്രുവരി 19ന് രാവിലെ 10 ന് നടക്കും.

ഐ.ടി.ഐ /ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിംഗ്), തത്തുല്യവും അധികവും യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി മലപ്പുറം കുന്നുമ്മല്‍ യുഎംകെ ടവറില്‍ പ്രവര്‍ത്തിക്കുന്ന ജലനിധി മേഖലാ കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം.

ഫോൺ നമ്പർ 0483 273 8566
ഫോൺ നമ്പർ 82811 12214

ജലനിധി മലപ്പുറം മേഖല കാര്യാലയത്തില്‍ പ്രോജക്റ്റ് കമ്മീഷണറുടെ ഒഴിവിലേക്ക് ബിടെക്/ബി ഇ (സിവില്‍) എഞ്ചിനീയറിംഗ് ബിരുദവും കുടിവെള്ള പദ്ധതി മേഖലയില്‍ പ്രവര്‍ത്തന പരിചയവുമുള്ള ഉദ്യോഗാര്‍ത്ഥികളെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 18ന് രാവിലെ 10 ന് നടക്കും.

പാലക്കാട്, മലപ്പുറം ജില്ലയിലെ പഞ്ചായത്തുകളിലാണ് നിയമനം.

താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി മലപ്പുറം കുന്നുമ്മല്‍ യുഎംകെ ടവറില്‍ പ്രവര്‍ത്തിക്കുന്ന ജലനിധി മേഖലാ കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം.

ഫോൺ നമ്പർ 0483 273 8566
ഫോൺ നമ്പർ 82811 12214

Leave a Reply

Your email address will not be published.