Indian Navy Recruitment 2023 Apply Now
ഇന്ത്യൻ നേവിയിൽ സിവിലിയൻ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്യാമറാമാൻ, ഡാർക്ക് റൂം അസിസ്റ്റന്റ് തസ്തികകളിൽ ഓരോ ഒഴിവാണുള്ളത്. ദെഹ്റാഡൂണിലെ നാഷണൽ ഹൈഡ്രോഗ്രാഫിക് ഓഫീസിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ക്യാമറാമാൻ:
- ഒഴിവ്- 1 (ജനറൽ),
- യോഗ്യത- പത്താം ക്ലാസ് തത്തുല്യ വും പ്രിന്റിങ് ടെക്നോളജിയിൽ കുറഞ്ഞത് രണ്ടുവർഷം ദൈർഘ്യമുള്ള കോഴ്സിലൂടെ നേടിയ ഡിപ്ലോമ സർട്ടിഫിക്കറ്റ്, അഞ്ചുവർഷത്തെ പ്രവർത്തന പരിചയം. അല്ലെങ്കിൽ മിലിട്ടറി സർവേ സർവേ ഓഫ് ഇന്ത്യയിൽ 10 വർഷത്തെ പ്രവർത്തന പരിചയം (വിമുക്തഭടന്മാർ).
- ശമ്പളം: 29,200- 92,300 രൂപ. പ്രായം: 20- 35.
ഡാർക്ക് റൂം അസിസ്റ്റന്റ്:
- ഒഴിവ്- 1 (ജനറൽ).
- യോഗ്യത: പത്താം ക്ലാസ് തത്തുല്യം, ഫോട്ടോ സ്റ്റുഡിയോയിൽ മൂന്നുവർഷത്തെ പ്രവർ ത്തന പരിചയം. സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫിക് പ്രോസസ്സിൽ കെമിക്കലുകളുടെ ഉപയോഗത്തെക്കുറിച്ച് അറിവുണ്ടായിരിക്കണം.
- ശമ്പളം 25500- 81,100 രൂപ. പ്രായം 20- 35,
അർഹരായ വിഭാഗങ്ങൾക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനു സൃത ഇളവ് ലഭിക്കും. അപേക്ഷ രജിസ്റ്റേഡ് സ്പീഡ് തപാലിൽ അയയ്ക്കു ണം. വിശദവിവരങ്ങളും അപേക്ഷാഫോമിന്റെ മാതൃകയും www.indiannavy.nic.in, www.hydrobhart.gov.in Website ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 13.
Official Notification and Application form
Apply Latest Jobs : Click Here