IIMK Recruitment-2026 Apply Now

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് (IIMK) കൊച്ചി ക്യാമ്പസിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തസ്തികകൾ:

  • ഫിനാൻസ് & അക്കൗണ്ട്സ് ഓഫീസർ
  • സിസ്റ്റംസ് മാനേജർ
  • അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ
  • സീനിയർ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ്
  • ജൂനിയർ എഞ്ചിനീയർ (സിവിൽ)
  • ജൂനിയർ എഞ്ചിനീയർ (ഇലക്ട്രിക്കൽ)
  • അസിസ്റ്റന്റ്
  • അക്കൗണ്ടന്റ്
  • ജൂനിയർ അസിസ്റ്റന്റ്
  • ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്-ഐടി
  • ജൂനിയർ എക്സിക്യൂട്ടീവ്
1. ഫിനാൻസ് & അക്കൗണ്ട്സ് ഓഫീസർ (Post Code: FAO)
  • ഒഴിവുകൾ: 01 (UR)
  • ശമ്പളം: ₹67,700 – ₹2,08,700 (Pay Level-11), ഏകദേശം ₹1.25 ലക്ഷം/മാസം
  • വിദ്യാഭ്യാസ യോഗ്യത: CA/ICWA അല്ലെങ്കിൽ MBA (Finance)/PGDM (Finance)
  • പ്രവൃത്തിപരിചയം: 8 മുതൽ 10 വർഷം വരെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം
  • പ്രായപരിധി: 50 വയസ്സ്
  • തിരഞ്ഞെടുപ്പ് രീതി: ഇന്റർവ്യൂ മാത്രം
2. സിസ്റ്റംസ് മാനേജർ (Post Code: SM)
  • ഒഴിവുകൾ: 01 (UR)
  • ശമ്പളം: ₹67,700 – ₹2,08,700 (Pay Level-11), ഏകദേശം ₹1.25 ലക്ഷം/മാസം
  • വിദ്യാഭ്യാസ യോഗ്യത: M.E/M.Tech (CS/IT) അല്ലെങ്കിൽ MCA
  • പ്രവൃത്തിപരിചയം: 15 വർഷത്തെ പ്രവൃത്തിപരിചയം
  • പ്രായപരിധി: 50 വയസ്സ്
  • തിരഞ്ഞെടുപ്പ് രീതി: ഇന്റർവ്യൂ മാത്രം
3. അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (Post Code: AAO)
  • ഒഴിവുകൾ: 01 (OBC-Backlog)
  • ശമ്പളം: ₹44,900 – ₹1,42,400 (Pay Level-07), ഏകദേശം ₹77,000/മാസം
  • വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം
  • പ്രവൃത്തിപരിചയം: 5 മുതൽ 10 വർഷം വരെയുള്ള അഡ്മിനിസ്ട്രേറ്റീവ് എക്സ്പീരിയൻസ്
  • പ്രായപരിധി: 43 വയസ്സ് (OBC വിഭാഗത്തിന്)
  • തിരഞ്ഞെടുപ്പ് രീതി: രേഖാമൂലമുള്ള പരീക്ഷ (Written Test) മാത്രം
4. സീനിയർ ലൈബ്രറി & ഇൻഫർമേഷൻ അസിസ്റ്റന്റ് (Post Code: SLIA)
  • ഒഴിവുകൾ: 02 (UR)
  • ശമ്പളം: ₹44,900 – ₹1,42,400 (Pay Level-07), ഏകദേശം ₹77,000/മാസം
  • വിദ്യാഭ്യാസ യോഗ്യത: ലൈബ്രറി സയൻസ്/ഇൻഫർമേഷൻ സയൻസ്/ഡോക്യുമെന്റേഷൻ സയൻസിൽ ബിരുദാനന്തര ബിരുദം
  • പ്രവൃത്തിപരിചയം: പ്രശസ്ത സ്ഥാപനങ്ങളിൽ 3 വർഷത്തെ പ്രവൃത്തിപരിചയം
  • പ്രായപരിധി: 35 വയസ്സ്
  • തിരഞ്ഞെടുപ്പ് രീതി: രേഖാമൂലമുള്ള പരീക്ഷ (Written Test) മാത്രം
5. ജൂനിയർ എഞ്ചിനീയർ – സിവിൽ (Post Code: JEC)
  • ഒഴിവുകൾ: 01 (UR)
  • ശമ്പളം: ₹35,400 – ₹1,12,400 (Pay Level-06), ഏകദേശം ₹62,000/മാസം
  • വിദ്യാഭ്യാസ യോഗ്യത: സിവിൽ എഞ്ചിനീയറിംഗിൽ മൂന്ന് വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ B.E/B.Tech
  • പ്രവൃത്തിപരിചയം: ഡിപ്ലോമക്കാർക്ക് 8 വർഷവും B.E/B.Tech ഉള്ളവർക്ക് 3 വർഷവും പരിചയം വേണം
  • പ്രായപരിധി: 35 വയസ്സ്
  • തിരഞ്ഞെടുപ്പ് രീതി: രേഖാമൂലമുള്ള പരീക്ഷ (Written Test) മാത്രം
6. ജൂനിയർ എഞ്ചിനീയർ – ഇലക്ട്രിക്കൽ (Post Code: JEE)
  • ഒഴിവുകൾ: 01 (UR)
  • ശമ്പളം: ₹35,400 – ₹1,12,400 (Pay Level-06), ഏകദേശം ₹62,000/മാസം
  • വിദ്യാഭ്യാസ യോഗ്യത: ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ മൂന്ന് വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ B.E/B.Tech
  • പ്രവൃത്തിപരിചയം: ഡിപ്ലോമക്കാർക്ക് 8 വർഷവും B.E/B.Tech ഉള്ളവർക്ക് 3 വർഷവും പരിചയം വേണം
  • പ്രായപരിധി: 35 വയസ്സ്
  • തിരഞ്ഞെടുപ്പ് രീതി: രേഖാമൂലമുള്ള പരീക്ഷ (Written Test) മാത്രം
7. അസിസ്റ്റന്റ് (Post Code: ASST)
  • ഒഴിവുകൾ: 04 (UR-03, ST-01)
  • ശമ്പളം: ₹35,400 – ₹1,12,400 (Pay Level-06), ഏകദേശം ₹62,000/മാസം
  • വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം
  • പ്രവൃത്തിപരിചയം: 6 മുതൽ 8 വർഷം വരെയുള്ള ക്ലറിക്കൽ എക്സ്പീരിയൻസ്
  • പ്രായപരിധി: 35 വയസ്സ് (ST വിഭാഗത്തിന് 40 വയസ്സ്)
  • തിരഞ്ഞെടുപ്പ് രീതി: രേഖാമൂലമുള്ള പരീക്ഷ (Written Test) മാത്രം
8. അക്കൗണ്ടന്റ് (Post Code: ACC)
  • ഒഴിവുകൾ: 02 (UR-01, OBC-01)
  • ശമ്പളം: ₹35,400 – ₹1,12,400 (Pay Level-06), ഏകദേശം ₹62,000/മാസം
  • വിദ്യാഭ്യാസ യോഗ്യത: B.Com/BBA/Inter-CA/Inter-ICWA
  • പ്രവൃത്തിപരിചയം: 6 മുതൽ 8 വർഷം വരെയുള്ള പ്രവൃത്തിപരിചയം
  • പ്രായപരിധി: 35 വയസ്സ് (OBC വിഭാഗത്തിന് 38 വയസ്സ്)
  • തിരഞ്ഞെടുപ്പ് രീതി: രേഖാമൂലമുള്ള പരീക്ഷ (Written Test)
9. ജൂനിയർ അസിസ്റ്റന്റ് (Post Code: JA)
  • ഒഴിവുകൾ: 03 (UR-02, OBC-01)
  • ശമ്പളം: ₹25,500 – ₹81,100 (Pay Level-04), ഏകദേശം ₹45,000/മാസം
  • വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം
  • പ്രവൃത്തിപരിചയം: 5 മുതൽ 8 വർഷം വരെയുള്ള ഓഫീസ് ക്ലറിക്കൽ എക്സ്പീരിയൻസ്
  • പ്രായപരിധി: 35 വയസ്സ് (OBC വിഭാഗത്തിന് 38 വയസ്സ്)
  • തിരഞ്ഞെടുപ്പ് രീതി: രേഖാമൂലമുള്ള പരീക്ഷ (Written Test) മാത്രം
10. ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് – IT (Post Code: JTA)
  • ഒഴിവുകൾ: 02 (UR)
  • ശമ്പളം: ₹25,500 – ₹81,100 (Pay Level-04), ഏകദേശം ₹60,000/മാസം
  • വിദ്യാഭ്യാസ യോഗ്യത: ഡിപ്ലോമ (Computer Engineering) അല്ലെങ്കിൽ BCA അല്ലെങ്കിൽ B.E/B.Tech (CS/IT)/MCA
  • പ്രവൃത്തിപരിചയം: യോഗ്യത അനുസരിച്ച് 2 മുതൽ 5 വർഷം വരെയുള്ള എക്സ്പീരിയൻസ്
  • പ്രായപരിധി: 35 വയസ്സ്
  • തിരഞ്ഞെടുപ്പ് രീതി: രേഖാമൂലമുള്ള പരീക്ഷ (Written Test) മാത്രം
11. ജൂനിയർ എക്സിക്യൂട്ടീവ് (Post Code: JEXE)
  • ഒഴിവുകൾ: 03 (UR-02, SC-01)
  • ശമ്പളം: ₹21,700 – ₹69,100 (Pay Level-03), ഏകദേശം ₹39,000/മാസം
  • വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം
  • പ്രവൃത്തിപരിചയം: 2 മുതൽ 4 വർഷം വരെയുള്ള പ്രവൃത്തിപരിചയം
  • പ്രായപരിധി: 30 വയസ്സ് (SC വിഭാഗത്തിന് 35 വയസ്സ്)
  • തിരഞ്ഞെടുപ്പ് രീതി: രേഖാമൂലമുള്ള പരീക്ഷ (Written Test) മാത്രം
അപേക്ഷാ ഫീസ്
  • ​പൊതുവിഭാഗത്തിന് ₹118 (GST ഉൾപ്പെടെ) ഓൺലൈനായി അടയ്ക്കണം.
  • SC/ST, ഭിന്നശേഷിക്കാർ, സ്ത്രീകൾ, IIMK-യിലെ ജീവനക്കാർ എന്നിവർക്ക് ഫീസ് ഇല്ല.
അപേക്ഷിക്കേണ്ട വിധം
  1. ​ആദ്യം www.iimk.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കുക.
  2. അപേക്ഷിച്ച ശേഷം അതിന്റെ പ്രിന്റൗട്ട് എടുത്ത് ഒപ്പിടുക.
  3. പ്രിന്റൗട്ടിനൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം (SSLC), പ്രവൃത്തിപരിചയം, ശമ്പളം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉള്ളടക്കം ചെയ്യണം.
  4. ഇവ സ്പീഡ് പോസ്റ്റ്/രജിസ്റ്റർ പോസ്റ്റ് വഴി താഴെ പറയുന്ന വിലാസത്തിലേക്ക് അയക്കുക: ​HR In-charge, Indian Institute of Management Kozhikode, IIM Kozhikode Campus P.O, Kozhikode, Kerala – 673 570.

Apply Now : Click Here

Leave a Reply

Your email address will not be published.