CWC careers Recruitment-2025 Apply Now

ഡൽഹി ആസ്ഥാനമായുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപന മായ സെൻട്രൽ വെയർഹൗസിങ് കോർപ്പറേഷനിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. | 22 ഒഴിവുണ്ട്.

ജൂനിയർ പേഴ്സണൽ അസിസ്റ്റൻ്റ് : ഒഴിവ്-16, ശമ്പളം: 29000-93000 രൂപ, യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഓഫീസ് മാനേജ്‌മെൻ്റ ആൻഡ് സെക്രട്ടേ റിയൽ പ്രാക്ടീസ്/തത്തുല്യ വിഷ യങ്ങളിലുള്ള ഒരു വർഷത്തിൽ കുറയാത്ത കോഴ്‌സും, മിനിറ്റിൽ 80 ഇംഗ്ലീഷ് വാക്ക് ഷോർട്ട് ഹാൻഡ്, 40 ഇംഗ്ലീഷ് വാക്ക് ടൈപ്പിങ് സ്പീഡും. പ്രായം: 28 കവിയരുത്.

ജൂനിയർ എക്സിക്യുട്ടീവ് (രാജ്‌ഭാഷ): ഒഴിവ്-6, ശമ്പളം: 29000-93000 രൂപ, യോഗ്യത: ഇംഗ്ലീഷ് മുഖ്യ വിഷയമായും ഹിന്ദി ഐച്ഛികവിഷയമായും നേടിയ ബിരുദം. അല്ലെങ്കിൽ ഹിന്ദിയിൽ ബി.എ./തത്തുല്യമായ ബിരുദം/ഡിപ്ലോമ. പ്രായം: 28 കവിയരുത്.

അപേക്ഷാഫീസ്: വനിതകൾക്കും എസ്.സി, എസ്.ടി. വിഭാഗ ക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്ത ഭടന്മാർക്കും 500 രൂപ, മറ്റുള്ളവർക്ക് 1,350 രൂപ.

അപേക്ഷ:ഓൺലൈനായി അപേക്ഷിക്കണം. വിശദവിവര ങ്ങൾക്ക് www.cewacor.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി: നവംബർ15

Leave a Reply

Your email address will not be published.