CRPF Recruitment 2023 Apply Now

CRPF സെൻട്രൽ റിസർവ്ഡ്  പോലീസ് ഫോഴ്സ് നിലവിലുള്ള 9212  കോൺസ്റ്റബിൾ ( ടെക്നിക്കൽ ആൻഡ് ട്രേഡ്സ്മാൻ ) പോസ്റ്റിലേക്ക് യോഗ്യരായ യുവതി യുവാക്കളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കേരളത്തിൽ മാത്രമായി 260+ ഒഴിവുകൾ ഉണ്ട് താല്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷ നൽകാം

 ഒഴിവ് വിവരങ്ങൾ

  • പുരുഷന്മാർക്ക് : 9105
  • വനിതകൾക്ക് : 107
  • ആകെ : 9212

 പ്രായപരിധി

കോൺസ്റ്റബിൾ ട്രേഡ്സ്മാൻ പോസ്റ്റിൽ  18-27 വയസ്സ്. ഡ്രൈവർ പോസ്റ്റ്  21-27 വയസ്സ് സംവരണ സമുദായമായ  പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിന് 5 വയസ് ഇളവും മറ്റ് പിന്നോക്ക വിഭാഗത്തിന് മൂന്ന് വയസ്സളവും ലഭിക്കും

വിദ്യാഭ്യാസ യോഗ്യത

മിനിമം പത്താം ക്ലാസ്  വിജയം

  • ഡ്രൈവർ പോസ്റ്റിൽ  ഹെവി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടാവണം
  • ബാക്കിയുള്ള ട്രേഡുകൾക്ക് ബന്ധപ്പെട്ട മേഖലയിലെ  ITI സർട്ടിഫിക്കറ്റ്  ഉണ്ടാവണം

തിരഞ്ഞെടുപ്പ് രീതി

 റിക്രൂട്ട്‌മെന്റ് പ്രക്രിയയിൽ കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് ഉണ്ടായിരിക്കും,ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (പിഎസ്ടി), ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് (പിഇടി), ട്രേഡ് ടെസ്റ്റ്,ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ എക്സാമിനേഷൻ. എന്നിവ ഉണ്ടാകും(ഫിസിക്കൽ ടെസ്റ്റ്, ഫിസിക്കൽ മെഷർമെന്റ്, എഴുത്തു പരീക്ഷയുടെ സിലബസുകൾ  തുടങ്ങിയവയ്ക്ക് ഔദ്യോഗിക വിജ്ഞാപനം  വായിക്കുക)

 അപേക്ഷാ ഫീസ്

 ജനറൽ, ഒബിസി, EWS ഉദ്യോഗാർത്ഥികൾ 100 രൂപ ഫീസ് നൽകണം. സ്ത്രീകൾ,  പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾ,  വിമുക്തഭടൻ അപേക്ഷ ഫീസ് നൽകേണ്ടതില്ല. ഫീസുകൾ ഓൺലൈൻ ബാങ്കിംഗ് മുഖേനയോ ഡെബിറ്റ് കാർഡ് ക്രെഡിറ്റ് കാർഡ് എന്നിവ മുഖേനയും നൽകാം

 അപേക്ഷ നൽകുന്ന രീതി

 അപേക്ഷ അയക്കാൻ താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കുക അതിനുശേഷം ഓൺലൈനായി 2023 ഏപ്രിൽ 25 വരെ അപേക്ഷ നൽകാം( അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുന്നത് 2023 മാർച്ച് 27 മുതൽ ഏപ്രിൽ 25 വരെ). അപേക്ഷ നൽകുവാനുള്ള ലിങ്ക് ചുവടെ നൽകിയിരിക്കുന്നു

Apply Now

Official Notification

Latest Jobs

Leave a Reply

Your email address will not be published.