Austria Job 2024

കേരള സർക്കാർ സ്ഥാപനമായ ഒഡാപെക് മുഖാന്തരം ഓസ്ട്രിയയിൽ തൊഴിൽ നിയമനം നടത്തുന്നു. ഹോസ്പിറ്റൽ മേഖലയിലേക്കാണ് അവസരമുള്ളത്. ഉദ്യോഗാർത്ഥികൾ മെയ് 25 നുള്ളിൽ അപേക്ഷ നൽകണം.

നഴ്സിങിൽ ബാച്ചിലേഴ്സ് ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത. നിയമനത്തിന് പ്രവൃത്തി പരിചയവും പരിഗണിക്കും. അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസ്സാണ്.

ഇവർ ജർമ്മൻ ഭാഷാപ്രാവീണ്യ പരീക്ഷ ബി1,ബി2 പാസായിരിക്കണം. ഇതിൽ ഓസ്ട്രിയയിൽ എത്തിയതിനു ശേഷമാണ് ബി2 കടക്കേണ്ടത്. അവിടെ ഇതിനായി പരിശീലനവും ഒരുക്കും. നഴ്സിംഗ് രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കാൻ വേണ്ട സഹായവും ഉദ്യോഗാർത്ഥികൾക്കായി നൽകും. സൽസ്ബർഗിൽ ആയിരിക്കും ആദ്യ നിയമനം ലഭിക്കുക. ഇതിൽ 10 മുതൽ 15 ഉദ്യോഗാർഥികളെ വരെ ആദ്യ ഘട്ടത്തിൽ പരിഗണിക്കും. 1850 മുതൽ 2200 യൂറോ വരെയാണ് സാലറി.

ജോലി സമയം ആഴ്ചകളിൽ 38.5 മണിക്കൂർ വരെയാണ്. പെൻഷൻ ഇൻഷുറൻസ്, കുട്ടികളുടെ ആനുകൂല്യങ്ങൾ, മെഡിക്കൽ ഇൻഷുറൻസ്, സർവീസ് അപ്പാർട്ട്മെന്റ്, ഒരു വർഷം പൊതുഗതാഗത ടിക്കറ്റ്, ശമ്പളത്തോട് കൂടിയ അവധി, സൗജന്യ വിസ, സൗജന്യ എയർ ടിക്കറ്റ് എന്നിവ ലഭിക്കും. ഉദ്യോഗാർത്ഥികൾ gm@odepc.in എന്ന വിലാസത്തിൽ അപേക്ഷ നൽകണം.

Leave a Reply

Your email address will not be published.