KSEC Recruitment 2026 Apply Now
കേരള സംസ്ഥാന വയോജന കമ്മീഷന്റെ (KSEC) തിരുവനന്തപുരം ആസ്ഥാന ഓഫീസിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിനായി നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂ വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾ താഴെ നൽകുന്നു.
പ്രധാന വിവരങ്ങൾ
- സ്ഥാപനം: കേരള സംസ്ഥാന വയോജന കമ്മീഷൻ, ഹാൻടെക്സ് ബിൽഡിംഗ്, ഓവർബ്രിഡ്ജ് – തമ്പാനൂർ റോഡ്, തിരുവനന്തപുരം – 695001
- നിയമന രീതി: ദിവസവേതനാടിസ്ഥാനത്തിലുള്ള താത്കാലിക നിയമനം (വാക്ക് ഇൻ ഇന്റർവ്യൂ വഴി)
- വിജ്ഞാപന നമ്പർ: 267/A1/2026/KSEC (തീയതി: 20.11.2026)
- ബന്ധപ്പെടാനുള്ള വിവരങ്ങൾ: ഫോൺ: 0471-2960100 | ഇമെയിൽ: ksec.ewd@kerala.gov.in, Ksecommission2025@gmail.com
Latest Job Posts
| തസ്തിക | ഒഴിവുകൾ | യോഗ്യത | തീയതി, സ്ഥലം, സമയം |
|---|---|---|---|
| അസിസ്റ്റന്റ് | 2 | ബിരുദം + കമ്പ്യൂട്ടർ പരിജ്ഞാനം | തീയതി: 26.11.2026 |
| കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് | 1 | 1. പ്ലസ്-2 അല്ലെങ്കിൽ തത്തുല്യം2. ടൈപ്പ് റൈറ്റിംഗ് (മലയാളം, ഇംഗ്ലീഷ്) – ലോവർ3. ഷോർട്ട് ഹാൻഡ് (ഇംഗ്ലീഷ്) – ലോവർ | സ്ഥലം: PWD റസ്റ്റ് ഹൗസ്, തൈക്കാട്രജിസ്ട്രേഷൻ: 9.30 AM മുതൽ 10.30 AM വരെ |
| ഓഫീസ് അറ്റൻഡന്റ് | 1 | SSLC അല്ലെങ്കിൽ തത്തുല്യം | വാക്ക് ഇൻ ഇന്റർവ്യൂ: 11.00 AM മുതൽ |
പ്രായപരിധി
- അടിസ്ഥാന പ്രായപരിധി: 18 – 40 വയസ്സ്
- വയസ്സിളവ്: SC/ST വിഭാഗങ്ങൾക്ക് 45 വയസ്സ് വരെയും, OBC വിഭാഗങ്ങൾക്ക് 43 വയസ്സ് വരെയും നിയമാനുസൃത ഇളവ് ലഭിക്കുന്നതാണ്.
ഹാജരാകേണ്ട രേഖകളും നിർദ്ദേശങ്ങളും
- യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ
- ആധാർ കാർഡ്
- മേൽപ്പറഞ്ഞ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ
- പാസ്പോർട്ട് സൈസ് ഫോട്ടോ
- വയസ്സിളവ് അർഹിക്കുന്നവർ അതിനുള്ള സർട്ടിഫിക്കറ്റ്
- രജിസ്ട്രേഷനായി നിശ്ചയിച്ചിട്ടുള്ള സമയം (9.30 AM – 10.30 AM) കഴിഞ്ഞെത്തുന്നവരെ വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുപ്പിക്കുന്നതല്ല. രണ്ടാമത്തെ പേജിൽ രജിസ്ട്രേഷൻ ഫോമും നൽകിയിട്ടുണ്ട്.

