Teacher Job vacancy10/26 Apply Now

കേരളത്തിലെ വിവിധ സ്കൂളുകളിലെയും കോളേജുകളിലെയും അധ്യാപക/അനധ്യാപക ഒഴിവുകളിലേക്കുള്ള ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ ചുവടെ നൽകുന്നു

തിരുവനന്തപുരം

  • ​മടവൂർ എൻഎസ്എസ് എച്ച്എസ്: മടവൂർ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗം ഫിസിക്സ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം ഒക്ടോബർ 23 ന് 10 ന്. ഫോൺ: 98477 39932.

​എറണാകുളം

  • ​ഫോർട്ട്കൊച്ചി വെളി ഇഎംജി എച്ച്എസ്: ഫോർട്ട്കൊച്ചി വെളി ഇഎംജി ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സ്റ്റാറ്റിസ്റ്റിക്സ് (സീനിയർ) അധ്യാപക ഒഴിവ്. അഭിമുഖം ഒക്ടോബർ 22 ന് 11.30 ന്.
  • ​പെരുമ്പാവൂർ/കാലടി മലയാറ്റൂർ സെന്റ് തോമസ് എച്ച്എസ്എസ്: മലയാറ്റൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി മാത്തമാറ്റിക്സ് തസ്തികയിൽ ഒഴിവ്. അഭിമുഖം ഒക്ടോബർ 23 ന് 10 ന്.
  • ​കോതമംഗലം എംഎ കോളേജ്: കോതമംഗലം എംഎ കോളേജിൽ ഫിസിക്സ്, ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപക ഒഴിവ്. അഭിമുഖം ഒക്ടോബർ 23 ന് 10 ന് എംഎ കോളേജ് അസോസിയേഷൻ ഓഫീസിൽ. ഫോൺ: 0485-2822378.

​കോഴിക്കോട്

  • ​തളി സാമൂതിരി എച്ച്എസ്എസ്: തളി സാമൂതിരി ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ബോട്ടണി ഗെസ്റ്റ് അധ്യാപക ഒഴിവ്. അഭിമുഖം ഒക്ടോബർ 22 ന് 10 ന്. ഫോൺ: 0495-2703525.
  • ​പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്എസ്എസ്: പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ മാത്സ് ജൂനിയർ അധ്യാപക ഒഴിവ്. അഭിമുഖം ഒക്ടോബർ 22 ന് 10 ന് സ്കൂൾ ഓഫീസിൽ. ഫോൺ: 0495-2275161.

​കണ്ണൂർ

  • ​ദീനുൽ ഇസ്ലാം സഭ ജിഎച്ച്എസ്: കണ്ണൂർ സിറ്റി ദീനുൽ ഇസ്ലാം സഭ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി (ഫിസിക്സ്) അധ്യാപക ഒഴിവ്. താൽക്കാലിക നിയമനം. അഭിമുഖം ഒക്ടോബർ 22 ന് 10.30 ന് സ്കൂൾ ഓഫീസിൽ. ഫോൺ: 90616 28845.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel