Indian Railway Aug Recruitment Apply Now
ഇന്ത്യൻ റെയിൽവേയിൽ അപ്രെന്റിസ് ആകാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കും, സ്‌പോർട്‌സ്, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് കോട്ടകൾ വഴി ജോലി നേടാൻ താല്പര്യമുള്ളവർക്കും പ്രയോജനപ്പെടുന്ന രീതിയിൽ ഒഴിവുകൾ, യോഗ്യതകൾ, പ്രായപരിധി, അപേക്ഷിക്കേണ്ട അവസാന തീയതികൾ എന്നിവ ചുവടെ നൽകിയിരിക്കുന്നു
Latest Job Posts
നോർത്ത് സെൻട്രൽ റെയിൽവേ അപ്രെന്റിസ്
- ആകെ ഒഴിവുകൾ: 1853.
- വിദ്യാഭ്യാസ യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം/തത്തുല്യം, കൂടാതെ ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ ട്രേഡ്/ഐ.ടി.ഐ സർട്ടിഫിക്കറ്റ് (NCVT/SCVT).
- പ്രായം: 15 – 24 വയസ്സ്.
- അവസാന തീയതി: ആഗസ്റ്റ് 7.
- ഫീസ്: 100 രൂപ (എസ്.സി/എസ്.ടി, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല).
വെബ്‌സൈറ്റ്: www.rrcpryj.org
സെൻട്രൽ റെയിൽവേ (സ്‌പോർട്‌സ്/സ്‌കൗട്ട്‌സ് കോട്ട)
- ആകെ ഒഴിവുകൾ: 71 സ്‌പോർട്‌സ് കോട്ട (59 ഒഴിവുകൾ):
- വിദ്യാഭ്യാസ യോഗ്യത: തസ്തിക അനുസരിച്ച് ഡിഗ്രി, പ്ലസ് ടു, പത്താം ക്ലാസ് അല്ലെങ്കിൽ ഐ.ടി.ഐ (കൂടാതെ നിശ്ചിത കായിക നേട്ടങ്ങളും ഉണ്ടായിരിക്കണം)..
- പ്രായം: 18 – 25 വയസ്സ്.
- അപേക്ഷിക്കേണ്ട തീയതി: ജൂലൈ 15 മുതൽ ആഗസ്റ്റ് 14 വരെ..
- സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് കോട്ട (12 ഒഴിവുകൾ):
- വിദ്യാഭ്യാസ യോഗ്യത: തസ്തിക അനുസരിച്ച് പ്ലസ് ടു (50% മാർക്കോടെ) അല്ലെങ്കിൽ പത്താം ക്ലാസ്/ഐ.ടി.ഐ (കൂടാതെ നിശ്ചിത സ്‌കൗട്ട് യോഗ്യതകളും ഉണ്ടായിരിക്കണം).
- പ്രായം: 18 – 30 വയസ്സ്.
- അപേക്ഷിക്കേണ്ട തീയതി: ജൂലൈ 13 മുതൽ ആഗസ്റ്റ് 12 വരെ.
വെബ്‌സൈറ്റ്: www.rrccr.com


