BEVCO LD Clerk 2026 Apply Now
കേരള സ്റ്റേറ്റ് ബിവറേജസ് (മാനുഫാക്‌ചറിംഗ് & മാർക്കറ്റിംഗ്) കോർപ്പറേഷൻ ലിമിറ്റഡിലേക്ക് ലോവർ ഡിവിഷൻ ക്ലാർക്ക് (LDC) തസ്തികയിലേക്ക് യോഗ്യരായവരെ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു
| വിവരങ്ങൾ | വിശദാംശങ്ങൾ |
|---|---|
| സ്ഥാപനം | കേരള സ്റ്റേറ്റ് ബിവറേജസ് (മാനുഫാക്‌ചറിംഗ് & മാർക്കറ്റിംഗ്) കോർപ്പറേഷൻ ലിമിറ്റഡ് |
| തസ്തിക | ലോവർ ഡിവിഷൻ ക്ലാർക്ക് (LDC) |
| ശമ്പളം | പുതിയ സ്കെയിൽ പ്രകാരം |
| കാറ്റഗറി നമ്പർ | 619/2025 |
| ഒഴിവുകൾ | പ്രതീക്ഷിത ഒഴിവുകൾ |
| അവസാന തീയതി | 04.02.2026 |
വിദ്യാഭ്യാസ യോഗ്യത
- ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത എസ്.എസ്.എൽ.സി (SSLC) അല്ലെങ്കിൽ അതിന് തത്തുല്യമായ മറ്റേതെങ്കിലും യോഗ്യതയാണ്.
പ്രായപരിധി (Age Limit)
- പൊതു വിഭാഗം: 18 മുതൽ 36 വയസ്സ് വരെ.
- ജനന തീയതി: അപേക്ഷകർ 02.01.1989-നും 01.01.2007-നും ഇടയിൽ ജനിച്ചവരായിരിക്കണം (ഈ രണ്ട് തീയതികളിൽ ജനിച്ചവർക്കും അപേക്ഷിക്കാം).
- വയസ്സിളവ്:
- പട്ടികജാതി (SC), പട്ടികവർഗ്ഗ (ST) വിഭാഗക്കാർക്കും മറ്റ് പിന്നാക്ക വിഭാഗക്കാർക്കും (OBC) നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
- കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ (One Time Registration) നടത്തിയ ശേഷം മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.
- രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ User ID-യും Password-ഉം ഉപയോഗിച്ച് ലോഗിൻ ചെയ്ത് പ്രൊഫൈലിലൂടെ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
- അപേക്ഷ സമർപ്പിക്കുന്നതിനായി തസ്തികയ്ക്ക് നേരെയുള്ള ‘Apply Now’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- ഒരിക്കൽ സമർപ്പിച്ച അപേക്ഷകൾ പിന്നീട് മാറ്റം വരുത്താനോ നീക്കം ചെയ്യാനോ സാധിക്കില്ല.
- അപേക്ഷകർക്ക് ഫീസ് നൽകേണ്ടതില്ല.

