Kerala Highcourt Helper Recruitment-2026 Apply Now

കേരള ഹൈക്കോടതിയിൽ ഹെൽപ്പർ (Helper) തസ്തികയിലേക്കുള്ള നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു

വിവരംവിശദാംശങ്ങൾ
റിക്രൂട്ട്മെന്റ് നമ്പർ21/2025
തസ്തികയുടെ പേര്ഹെൽപ്പർ (Helper)
ശമ്പളം₹23,700 – ₹52,600
ഒഴിവുകളുടെ എണ്ണം1 (നിലവിലുള്ളത്) ഒഴിവുകൾ എണ്ണം ഇനിയും കൂടാം
റാങ്ക് ലിസ്റ്റ് കാലാവധികുറഞ്ഞത് ഒരു വർഷം മുതൽ പരമാവധി രണ്ട് വർഷം വരെ
നിയമന രീതിനേരിട്ടുള്ള നിയമനം (Direct Recruitment)
യോഗ്യതകൾ
  • അടിസ്ഥാന യോഗ്യത: എസ്.എസ്.എൽ.സി (SSLC) അല്ലെങ്കിൽ തത്തുല്യം.
  • സാങ്കേതിക യോഗ്യത: ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ട്രേഡിൽ ഐ.ടി.ഐ (ITI) സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യം.
  • അഭികാമ്യമായ യോഗ്യത: പ്ലംബിംഗ്, ചെറിയ രീതിയിലുള്ള മെയ്സൺറി (Masonry) ജോലികളിലുള്ള അറിവ്.
പ്രായപരിധി
  • പൊതുവിഭാഗം: 02/01/1989-നും 01/01/2007-നും ഇടയിൽ ജനിച്ചവർ (രണ്ട് തീയതികളും ഉൾപ്പെടെ).
  • പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗം: 02/01/1984-നും 01/01/2007-നും ഇടയിൽ ജനിച്ചവർ.
  • മറ്റ് പിന്നാക്ക വിഭാഗങ്ങൾ (OBC): 02/01/1986-നും 01/01/2007-നും ഇടയിൽ ജനിച്ചവർ.
  • വിമുക്തഭടന്മാർ, ഭിന്നശേഷിക്കാർ, വിധവകൾ എന്നിവർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
​തിരഞ്ഞെടുപ്പ് രീതി

​തിരഞ്ഞെടുപ്പ് എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും.

  • എഴുത്തുപരീക്ഷ: ഒബ്ജക്റ്റീവ് ടൈപ്പ് (MCQ) പരീക്ഷയായിരിക്കും. 100 ചോദ്യങ്ങൾ, 100 മാർക്ക്. തെറ്റായ ഉത്തരങ്ങൾക്ക് 1/4 മാർക്ക് കുറയ്ക്കുന്നതാണ് (Negative Marking).
    • ​ഐ.ടി.ഐ ഇലക്ട്രിക്കൽ സിലബസ്: 80 മാർക്ക്.
    • ​ജനറൽ നോളജ് / കറന്റ് അഫയേഴ്സ്: 20 മാർക്ക്.ക്.
    • ഇന്റർവ്യൂ: 10 മാർക്ക്. ഇന്റർവ്യൂവിൽ കുറഞ്ഞത് 35% മാർക്ക് ലഭിക്കണം
അപേക്ഷാ ഫീസ്
  • ഫീസ്: ₹500.
  • ​പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്കും തൊഴിൽരഹിതരായ ഭിന്നശേഷിക്കാർക്കും അപേക്ഷാ ഫീസ് ഇല്ല.
പ്രധാന തീയതികൾ
ഘട്ടംതീയതി
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്നത്18/12/2025
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി17/01/2026
ഓഫ്ലൈൻ വഴി ഫീസ് അടയ്ക്കാനുള്ള അവസാന തീയതി27/01/2026
വൺ ടൈം രജിസ്ട്രേഷൻ (One Time Registration)
  • ​അപേക്ഷകർ ആദ്യം ഹൈക്കോടതിയുടെ ഔദ്യോഗിക റിക്രൂട്ട്‌മെന്റ് പോർട്ടലിൽ (https://hckrecruitment.keralacourts.in) “One Time Registration Login” എന്ന ലിങ്ക് വഴി രജിസ്ട്രേഷൻ പൂർത്തിയാക്കണം.
  • ​രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് വിജ്ഞാപനവും “How to apply” എന്ന ലിങ്കിലെ നിർദ്ദേശങ്ങളും കൃത്യമായി വായിച്ചിരിക്കണം.
  • രജിസ്ട്രേഷൻ സമയത്ത് പാസ്‌പോർട്ട് സൈസ് ഫോട്ടോയും ഒപ്പും സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യാൻ തയ്യാറാക്കി വെക്കണം.
  • ​ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ മുഖവും തോളും വ്യക്തമായിരിക്കണം, പശ്ചാത്തലം വെള്ളയോ അല്ലെങ്കിൽ ലൈറ്റ് കളറോ ആയിരിക്കണം.
അപേക്ഷ സമർപ്പിക്കൽ
  • ​രജിസ്ട്രേഷന് ശേഷം “My Profile”-ൽ ആവശ്യമായ വിവരങ്ങൾ നൽകുക.
  • തുടർന്ന് ഡാഷ്‌ബോർഡിലെ “Apply Now” എന്ന ബട്ടൺ വഴി അപേക്ഷിക്കാം.
  • അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് വിവരങ്ങൾ ശരിയാണെന്ന് ‘Preview’ നോക്കി ഉറപ്പുവരുത്തണം.
  • ഒരിക്കൽ സമർപ്പിച്ചു കഴിഞ്ഞാൽ അപേക്ഷയിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കില്ല.

Apply Now : Click Here

Leave a Reply

Your email address will not be published.