Kerala State Planning Board Assistant Programmer Apply Now

കേരള സംസ്ഥാന പ്ലാനിങ് ബോർഡിൽ അസിസ്റ്റന്റ് പ്രോഗ്രാമർ ജോലി ഒഴിവിൽ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു

കാറ്റഗറി നമ്പർ442/2025
പോസ്റ്റിന്റെ പേര്അസിസ്റ്റൻ്റ് പ്രോഗ്രാമർ
വകുപ്പ്കേരള സംസ്ഥാന പ്ലാനിംഗ് ബോർഡ്
ശമ്പള സ്കെയിൽ56,500 – 1,18,100/-
ഒഴിവുകളുടെ എണ്ണം1 (ഒന്ന്)
നിയമന രീതിനേരിട്ടുള്ള നിയമനം
വിദ്യാഭ്യാസ യോഗ്യത

​താഴെ പറയുന്ന യോഗ്യതകളിൽ ഏതെങ്കിലും ഒന്ന് ഉണ്ടായിരിക്കണം:

  • ​ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള കമ്പ്യൂട്ടർ സയൻസിലോ അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോളജിയിലോ ഉള്ള ബി.ടെക്. അല്ലെങ്കിൽ
  • ​ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള കമ്പ്യൂട്ടർ സയൻസിലുള്ള എം.എസ്‌സി. അല്ലെങ്കിൽ
  • ​ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (എം.സി.എ.)
പ്രായപരിധി
  • പ്രായപരിധി: 22 വയസ്സിനും 40 വയസ്സിനും ഇടയിൽ.
  • ജനന തീയതി പരിധി: 02.01.1985 നും 01.01.2003 നും (രണ്ട് തീയതികളും ഉൾപ്പെടെ) ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം.
  • ​SC/ST, OBC വിഭാഗക്കാർക്ക് സാധാരണ അനുവദിച്ചിട്ടുള്ള വയസ്സ് ഇളവുകൾ ലഭിക്കുന്നതാണ്.
അപേക്ഷിക്കേണ്ട രീതി
  1. ​കേരള പബ്ലിക് സർവീസ് കമ്മീഷൻ്റെ ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in വഴി വൺ ടൈം രജിസ്ട്രേഷൻ (One Time Registration) നടത്തിയിരിക്കണം.
  2. മുമ്പ് രജിസ്റ്റർ ചെയ്തവർക്ക് അവരുടെ യൂസർ-ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
  3. നോട്ടിഫിക്കേഷൻ ലിങ്കിലെ അതത് പോസ്റ്റുകൾക്ക് നേരെയുള്ള ‘Apply Now’ ബട്ടൺ ക്ലിക്കുചെയ്താണ് അപേക്ഷ സമർപ്പിക്കേണ്ടത്.
  4. അപേക്ഷാ ഫീസ് ആവശ്യമില്ല.
  5. അവസാന തീയതി 31.12.2025 ബുധനാഴ്ച രാത്രി 12 മണി വരെ

Leave a Reply

Your email address will not be published.