Sub Inspector 2025-26 Apply Now

കേരള പോലീസിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (ട്രെയിനി) കേരള സിവിൽ പോലീസിലേക്കും, കേരള ആംഡ് പോലീസിലേക്കും അപേക്ഷകൾ ക്ഷണിച്ചു ഇത് സംബന്ധിച്ച പ്രധാന വിവരങ്ങൾ മലയാളത്തിൽ താഴെ നൽകുന്നു.

​സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (ട്രെയിനി) റിക്രൂട്ട്‌മെന്റ് 2025
വിവരങ്ങൾവിശദാംശങ്ങൾ
വകുപ്പ് (Department)പോലീസ്
പോസ്റ്റിന്റെ പേര്സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്
ശമ്പള സ്കെയിൽ (Scale of Pay)₹ 45,600 – ₹ 95,600
ഒഴിവുകൾ (Vacancies)കണക്കാക്കിയിട്ടില്ല (Not Estimated)
അപേക്ഷ സമർപ്പിക്കേണ്ട രീതിഓൺലൈൻ (കേരള പി.എസ്.സി വെബ്സൈറ്റ് വഴി)
ജോലിസ്ഥലംകേരളത്തിൽ എവിടെയും
കാറ്റഗറി നമ്പർPolice (Armed Police Battalion) 446,447/2025
Police (Kerala Civil Police) 448,449,450/2025
യോഗ്യത മാനദണ്ഡങ്ങൾ

​1. വിദ്യാഭ്യാസ യോഗ്യത (Educational Qualification)

  • ​ഏതെങ്കിലും ഒരു വിഷയത്തിലുള്ള ബിരുദം (Any Graduation) ഉണ്ടായിരിക്കണം.
  • ​(ശ്രദ്ധിക്കുക: മതിയായ എസ്.സി/എസ്.ടി ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ, അവർക്ക് ഇന്റർമീഡിയറ്റ്/പ്രീ യൂണിവേഴ്സിറ്റി പരീക്ഷ പാസായവരെയും പരിഗണിക്കുന്നതാണ്.)

​2. പ്രായപരിധി (Age Limit)

​പ്രായപരിധി 01.01.2025 തീയതിയെ അടിസ്ഥാനമാക്കിയുള്ളതാണ്:

  • ​കാറ്റഗറി – i (ഓപ്പൺ മാർക്കറ്റ്): 20 വയസ്സിനും 31 വയസ്സിനും ഇടയിൽ. (02.01.1994-നും 01.01.2005-നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം).
  • ​കാറ്റഗറി – ii (മിനിസ്റ്റീരിയൽ) & കാറ്റഗറി – iii (കോൺസ്റ്റബുലറി): 36 വയസ്സ് പൂർത്തിയാകാൻ പാടില്ല.
  • ​(സംവരണ വിഭാഗക്കാർക്ക് നിലവിലുള്ള സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള പ്രായപരിധി ഇളവുകൾ ലഭിക്കുന്നതാണ്.)
​ശാരീരിക യോഗ്യത

​പോലീസ് സേനയുടെ മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ശാരീരികക്ഷമത നിർബന്ധമാണ്.

​പുരുഷ ഉദ്യോഗാർത്ഥികൾ
മാനദണ്ഡംസാധാരണ ഉദ്യോഗാർത്ഥികൾഎസ്.സി/എസ്.ടി ഉദ്യോഗാർത്ഥികൾ
ഉയരം (Height)165.10 cm160.02 cm
നെഞ്ചളവ് (Chest)81.28 cm81.28 cm
നെഞ്ചളവ് വികാസം5.08 cm5.08 cm
വനിതാ ഉദ്യോഗാർത്ഥികൾ
മാനദണ്ഡംസാധാരണ ഉദ്യോഗാർത്ഥികൾഎസ്.സി/എസ്.ടി ഉദ്യോഗാർത്ഥികൾ
ഉയരം (Height)160 cm155 cm
ശാരീരികക്ഷമതാ പരീക്ഷ

​നാഷണൽ ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിന്റെ ‘വൺ സ്റ്റാർ സ്റ്റാൻഡേർഡ്’ പ്രകാരം താഴെ നൽകിയിട്ടുള്ള എട്ട് ഇനങ്ങളിൽ ഏതെങ്കിലും അഞ്ച് ഇനങ്ങളിൽ യോഗ്യത നേടണം.

​പുരുഷന്മാർ (Male Candidates)
ഇനംസമയം/ദൂരം
100 മീറ്റർ ഓട്ടം14 സെക്കൻഡ്
ഹൈജമ്പ്132.20 cm
ലോംഗ്ജമ്പ്457.20 cm
ഷോട്ട്പുട്ട് (7264 ഗ്രാം)609.60 cm
ക്രിക്കറ്റ് ബോൾ ത്രോ6096 cm
കയറുമേൽ കയറ്റം (കൈകൾ മാത്രം ഉപയോഗിച്ച്)365.80 cm
പുൾ അപ്‌സ്/ചിന്നിംഗ്8 തവണ
1500 മീറ്റർ ഓട്ടം5 മിനിറ്റ് 44 സെക്കൻഡ്
വനിതകൾ (Female Candidates)
ഇനംസമയം/ദൂരം
100 മീറ്റർ ഓട്ടം17 സെക്കൻഡ്
ഹൈജമ്പ്1.06 മീറ്റർ
ലോംഗ്ജമ്പ്3.05 മീറ്റർ
ഷോട്ട്പുട്ട് (4 Kg)4.88 മീറ്റർ
200 മീറ്റർ ഓട്ടം36 സെക്കൻഡ്
ത്രോബോൾ ത്രോ14 മീറ്റർ
ഷട്ടിൽ റേസ് (25×4 മീറ്റർ)26 സെക്കൻഡ്
സ്കിപ്പിംഗ്1 മിനിറ്റിൽ 80 തവണ
അപേക്ഷിക്കേണ്ട വിധം
  • ​കേരള പബ്ലിക് സർവീസ് കമ്മീഷന്റെ (Kerala PSC) ഔദ്യോഗിക വെബ്സൈറ്റ് (www.keralapsc.gov.in) വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
  • ​അപേക്ഷിക്കുന്നതിനു മുൻപ് ഉദ്യോഗാർത്ഥികൾ ‘വൺ ടൈം രജിസ്ട്രേഷൻ’ വഴി രജിസ്റ്റർ ചെയ്തിരിക്കണം.
  • ​രജിസ്റ്റർ ചെയ്തവർക്ക് അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അതത് പോസ്റ്റുകളുടെ നോട്ടിഫിക്കേഷൻ ലിങ്കിലെ ‘Apply Now’ ബട്ടൺ ക്ലിക്ക് ചെയ്ത് അപേക്ഷ നൽകാം.
  • അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 20025 ഡിസംബർ 31 രാത്രി 12 മണി വരെ

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel