MLA Hostel Assistant NCA Apply Now

നിയമസഭാ സെക്രട്ടറിയേറ്റ് എംഎൽഎ ഹോസ്റ്റലിലേക്ക് അസിസ്റ്റന്റ് ജോലിക്കായെ റിക്രൂട്ട്‌മെന്റ് നടത്തുന്നു. ആകെ ഒരു ഒഴിവാണുള്ളത്. കേരള പി.എസ്.സി ഒബിസി വിഭാഗക്കാർക്ക് മാത്രായി നടത്തുന്ന സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റാണിത്. താൽപര്യമുള്ളവർ ഡിസംബർ 3ന് മുൻപായി ഓൺലൈൻ അപേക്ഷ നൽകണം.

തസ്തികഅമിനിറ്റീസ് അസിസ്റ്റന്റ് (എം.എല്‍.എ. ഹോസ്റ്റല്‍)സ്ഥാപനംനിയമസഭാ സെക്രട്ടറിയേറ്റ്കാറ്റഗറി നമ്പര്‍ 436/2025 ഒഴിവ്01 അവസാന തീയതി 03.12.2025

തസ്തികയും ഒഴിവുകളും

  • നിയമസഭാ സെക്രട്ടറിയേറ്റ് – അമിനിറ്റീസ് അസിസ്റ്റന്റ് (എംഎൽഎ ഹോസ്റ്റൽ) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 01. തിരുവനന്തപുരം ജില്ലയിലാണ് നിയമനം.

ശമ്പളം

  • തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 24,400 രൂപമുതൽ 55,200 രൂപവരെ ശമ്പളം ലഭിക്കും.

പ്രായപരിധി

  • 18നും 39നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ 02.01.1986 നും 01.01.2007-നും ഇടയിൽ ജനിച്ചവരായിരിക്കണം

യോഗ്യതകൾ

  • എസ്. എസ്. എൽ. സി അല്ലെങ്കിൽ തത്തുല്യ യോഗ്യത.
  • ശാരീരിക ക്ഷമത ഉണ്ടായിരിക്കണം.
  • പുരുഷൻമാർക്ക് മാത്രമേ ഈ ഉദ്യോഗത്തിന് അപേക്ഷിക്കുവാൻ അർഹതയുള്ളു.
  • ശാരീരിക ക്ഷമത ഗവൺമെന്റ് സർവ്വീസിലെ അസിസ്റ്റന്റ് സർജൻ റാങ്കിൽ കുറയാത്ത ഒരു മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയിരിക്കണം.
  • ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ടവർ ഈ തസ്തികയ്ക്ക് അപേക്ഷിക്കുവാൻ അർഹരല്ല.

അപേക്ഷിക്കേണ്ട വിധം

  • ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ ലിങ്ക്: https://thulasi.psc.kerala.gov.in/thulasi/

വിജ്ഞാപനം: CLICK HERE

Leave a Reply

Your email address will not be published.