Kerala Khadi Board Recruitment Apply Now

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന് കീഴിൽ സ്ഥിര ജോലി നേടാൻ അവസരം. ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ തസ്‌തികയിലാണ് പുതിയ റിക്രൂട്ട്മെൻ്റ. ആകെ രണ്ട് ഒഴിവുകളാണുള്ളത്. താൽപര്യമുള്ളവർ കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈൻ അപേക്ഷ നൽകണം. അവസാന തീയതി: നവംബർ 19

തസ്‌തികയും ഒഴിവുകളും കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൽ ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ. ആകെ ഒഴിവുകൾ 02.

ശമ്പളം തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 39,300 രൂപമുതൽ 83,000 രൂപവരെ ശമ്പളമായി ലഭിക്കും.

പ്രായപരിധി 18 വയസ് മുതൽ 36 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ 02, 01. 1989-നും 01.01.2007- നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ). മറ്റു പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി / പട്ടിക വർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃത വയസ്സ് ഇളവുണ്ടായിരിക്കും.

യോഗ്യത ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും കോ-ഓപ്പറേഷൻ പ്രത്യേക വിഷയമായി പഠിച്ചു നേടിയ ബി.കോം ബിരുദം ഉണ്ടായിരിക്കണം. OR അംഗീകൃത സർവ്വകലാശാല ബിരുദവും കോ-ഓപ്പറേഷനിൽ നേടിയ ഹയർ ഡിപ്ലോമയും ഉണ്ടായിരിക്കണം. OR ഒരു അംഗീകൃത സർവ്വകലാശാല ബിരുദവും സഹകരണ വകുപ്പു നടത്തുന്ന കോ-ഓപ്പറേഷനിൽ നേടിയ ജൂനിയർ ഡിപ്ലോമയും ഉണ്ടായിരിക്കണം

അപേക്ഷിക്കേണ്ട വിധം : ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്‌ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത‌ ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്‌തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

Apply Now : https://thulasi.psc.kerala.gov.in/thulasi/

വിജ്ഞാപനം: CLICK

Leave a Reply

Your email address will not be published.