Dec-Jan Job fair Vacancy
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ മുഖേനെ വിവിധ ജില്ലകളിലായി മെഗാ തൊഴിൽമേള നടക്കുന്നു കൂടുതൽ വിശദമായി വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു വായിച്ചു മനസ്സിലാക്കുക
- മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 28ന് കഴക്കൂട്ടം വിമെൻസ് ഐ.ടി.ഐയിൽ നിയുക്തി തൊഴിൽമേള സംഘടിപ്പിക്കുന്നു. ഐ.ടി, ഓട്ടോമൊബൈൽ, മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിലെ 20ലധികം തൊഴിൽദായകർ പങ്കെടുക്കും. 500ൽ പരം ഒഴിവുകളിലേക്ക് അഭിമുഖം നടക്കും.
ഫോൺ; 8921916220, 0471-2992609.
- പ്രയുക്തി മെഗാതൊഴിൽ മേള ജനുവരി 4 ന് ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററും പുന്നപ്ര മാർ ഗ്രിഗോറിയസ് കോളേജും സംയുക്തമായി നടത്തുന്ന തൊഴിൽ മേള പ്രയുക്തി 2025 ജനുവരി 4 ന് ശനിയാഴ്ച പുന്നപ്ര മാർ ഗ്രിഗോറിയസ് കോളേജിൽ വെച്ച് നടത്തും. വിവിധ മേഖലകളിലെ 50 ൽപരം സ്വകാര്യ സ്ഥാപനങ്ങൾ തൊഴിൽ മേളയിൽ പങ്കെടുക്കും. പ്രവൃത്തിപരിചയം ഉളളവർക്കും ഇല്ലാത്തവർക്കും പങ്കെടുക്കാം. എസ്എസ്എൽസി, പ്ലസ് ടു, ഡിപ്ലോമ, ഐടിഐ, ബിരുദം, ബിരുദാനന്തര ബിരുദം, പാരാമെഡിക്കൽ വിദ്യാഭ്യാസ യോഗ്യതയുളള 18-40 നു ഇടയിൽ പ്രായമുളളവർക്ക് മേളയിൽ പങ്കെടുക്കാം. ബയോഡാറ്റയുടെ 6 പകർപ്പ്, അസ്സൽ സർട്ടിഫിക്കറ്റ്, പകർപ്പ് എന്നിവയുമായി രാവിലെ 9 മണിക്ക് കോളേജിൽ എത്തിച്ചേരേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477-2230624, 8304057735
- മൂവാറ്റുപുഴ മോഡൽ കരിയർ സെന്റർ ഓൺലൈൻ ജോബ് ഡ്രൈവ് സംബന്ധിച്ചുള്ള വിവരങ്ങൾ (ഡിസംബർ,2024) ജോലി അന്വേഷകർക്കു ഇതാണ് സുവർണ്ണാവസരം നേരിട്ടുള്ള ഇന്റർവ്യൂ വഴി ജോലി,മൂവാറ്റുപുഴ മോഡൽ കരിയർ സെന്റർ ഓൺലൈൻ ജോബ് ഡ്രൈവ് വഴി വിവിധ യോഗ്യത ഉള്ളവർക്ക് ജോലി നേടാം, വിശദമായി വായിക്കുക, ഓൺലൈൻ ജോബ് ഡ്രൈവ് പ്രക്രിയ
- ഉദ്യോഗാർഥികൾ താഴെ കൊടുത്തിരിക്കുന്ന QR കോഡ് സ്കാൻ ചെയ്തു ഫോം പൂരിപ്പിക്കുക.
- ശേഷം നിങ്ങൾ താല്പര്യം പ്രകടപ്പിച്ച കമ്പനി HR മാനേജർക്കു നിങ്ങളുടെ ഇമെയിൽ ഐഡി / ഫോൺ നമ്പർ ഞങ്ങൾ അയയ്ക്കും.
- അവർ നിങ്ങളെ വിളിച്ചു ഇന്റർവ്യൂ നടത്തും.
- കമ്പനി ഡീറ്റെയിൽസ് കാണുവാൻ രെജിസ്ട്രേഷൻ ലിങ്ക് അല്ലെങ്കിൽ ഈ ലിങ്കിൽ –https://tinyurl.com/dec-online-JFvacancy
5.അപേക്ഷ പൂരിപ്പിക്കേണ്ട അവസാന തിയതി : ഡിസംബർ 26, 2024
6.ശ്രദ്ധിക്കുക: ഇന്റർവ്യൂ കഴിഞ്ഞു 15 ദിവസത്തിനകം ജോയിൻ ചെയ്യാൻ പറ്റുന്നവർ മാത്രം രജിസ്റ്റർ ചെയുക.
- സംശയങ്ങൾക്കു – contactmvpamcc@gmail.com ലേക്ക് മെയിൽ അയിക്കുക.