Travancore Sugars & Chemicals Limited Supervisor Apply Now

കേരള സർക്കാർ സ്ഥാപനമായ ട്രാവൻകൂർ ഷുഗർ ആൻഡ് കെമിക്കൽ ലിമിറ്റഡിൽ സൂപ്പർവൈസർ (പേർസണൽ ആൻ്റ് അഡ്മിനിസ്ട്രേഷൻ) ജോലി ഒഴിവിലേക്ക് യോഗ്യരായവരെ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു

വിവരണംവിശദാംശംസ്രോതസ്സ്
ഗസറ്റ് തീയതി28.11.2025
അപേക്ഷിക്കാനുള്ള അവസാന തീയതി31.12.2025, ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ
കാറ്റഗറി നമ്പർ463/2025
സ്ഥാപനംട്രാവൻകൂർ ഷുഗർസ് ആൻ്റ് കെമിക്കൽസ് ലിമിറ്റഡ്.
ഉദ്യോഗപ്പേര്സൂപ്പർവൈസർ (പേർസണൽ ആൻ്റ് അഡ്മിനിസ്ട്രേഷൻ)
ഒഴിവുകളുടെ എണ്ണം01 (ഒന്ന്)
ശമ്പള സ്കെയിൽ18,290 – 32,500/-
നിയമന രീതിനേരിട്ടുള്ള നിയമനം (Direct Recruitment)
വിദ്യാഭ്യാസ യോഗ്യത
  • അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും ബിരുദം ഉണ്ടായിരിക്കണം.
പ്രായപരിധി
  • പ്രായപരിധി: 18 – 36 വയസ്സാണ്.
  • ഉദ്യോഗാർത്ഥികൾ 02.01.1989 നും 01.01.2007 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).
  • വയസ്സിളവ്: മറ്റ് പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്കും, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും
📝 അപേക്ഷ സമർപ്പിക്കേണ്ട രീതി

​അപേക്ഷകൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ഓൺലൈനായി മാത്രമാണ് സമർപ്പിക്കേണ്ടത്.

  • ഒറ്റത്തവണ രജിസ്ട്രേഷൻ (One Time Registration): ആദ്യം വെബ്സൈറ്റിൽ ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്തിരിക്കണം.
  • ലോഗിൻ: രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ അവരുടെ User ID യും Password ഉം ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • അപേക്ഷിക്കൽ: ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും, നോട്ടിഫിക്കേഷൻ ലിങ്കിൽ കാണുന്ന ‘Apply Now’ എന്നതിൽ മാത്രം ക്ലിക്ക് ചെയ്യുക.
  • ഫോട്ടോഗ്രാഫ്: പുതുതായി പ്രൊഫൈൽ ഉണ്ടാക്കുന്നവർ 6 മാസത്തിനുള്ളിൽ എടുത്ത ഫോട്ടോഗ്രാഫ് ആണ് അപ്‌ലോഡ് ചെയ്യേണ്ടത്. ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
  • അപേക്ഷാ ഫീസ്: അപേക്ഷാ ഫീസ് നൽകേണ്ടതില്ല.

Leave a Reply

Your email address will not be published.