Kerala Financial Corporation Recruitment Apply Now

കേരള സർക്കാരിന് കീഴിൽ സ്ഥിര ജോലി നേടാൻ അവസരം. കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ അസിസ്റ്റൻ്റ് തസ്‌തികയിലാണ് പുതിയ റിക്രൂട്ട്മെന്റ്. കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേനയാണ് നിയമനം. ഡിഗ്രി യോഗ്യതയുള്ളവർക്കായി സംസ്ഥാനത്ത് പ്രതീക്ഷിത ഒഴിവുകളാണുള്ളത്. ഓൺലൈൻ അപേക്ഷ നൽകേണ്ട അവസാന തീയതി ജനുവരി 1.

തസ്ത‌ിക & ഒഴിവ്

  • കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ അസിസ്റ്റൻ്റ് റിക്രൂട്ട്മെന്റ്. കേരളത്തിലുടനീളം നിയമനം നടക്കും. കാറ്റഗറി നമ്പർ: 432/2024

ശമ്പളം

  • തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 15,700 രൂപ മുതൽ 33,400 രൂപ വരെ ശമ്പളമായി ലഭിക്കും.

പ്രായപരിധി

  • 18 മുതൽ 36 വയസ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവുണ്ട്.

യോഗ്യത

  • ബി.കോം ബിരുദം (60 ശതമാനം മാർക്കോടെയുള്ള വിജയം)

അപേക്ഷ

  • താൽപര്യമുള്ളവർ കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈൻ അപേക്ഷ നൽകുക. അപേക്ഷിക്കുന്നതിന് മുൻപായി താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം കാണുക.

അപേക്ഷ: Click
വിജ്ഞാപനം: Click

Leave a Reply

Your email address will not be published.