Insurance Medical Services ECG Technician Grade II Apply Now

കേരള ഇൻഷുറൻസ് മെഡിക്കൽ സർവീസ് വകുപ്പിന് കീഴിൽ ഇസിജി ടെക്നീഷ്യൻ ജോലി ഒഴിവിലേക്ക് യോഗ്യരായവരെ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു

​പ്രധാന വിവരങ്ങൾ
  • തസ്തികയുടെ പേര്: ECG Technician Grade II
  • വകുപ്പ്: Insurance Medical Services
  • ശമ്പള സ്കെയിൽ: ₹26,500 – ₹60,700/-
  • ഒഴിവുകളുടെ എണ്ണം: ജില്ല തിരിച്ച് – തൃശ്ശൂരിൽ 01 (ഒന്ന്) ഒഴിവ്
  • നിയമന രീതി: നേരിട്ടുള്ള നിയമനം (Direct Recruitment)
  • ഗസറ്റ് തീയതി: 28.11.2025
  • അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 31.12.2025 ബുധനാഴ്ച രാത്രി 12:00 മണി വരെ
വിദ്യാഭ്യാസ യോഗ്യത
  • ​SSLC അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ പാസായിരിക്കണം.
  • ​ECG, Audiometric Technology എന്നിവയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ്.

ശ്രദ്ധിക്കുക: നോട്ടിഫിക്കേഷനിൽ നിർദ്ദേശിച്ചിട്ടുള്ള യോഗ്യതകൾ കൂടാതെ, എക്സിക്യൂട്ടീവ് ഓർഡറുകൾ പ്രകാരം തത്തുല്യമായതോ ഉയർന്നതോ ആയ യോഗ്യതകളും പരിഗണിക്കുന്നതാണ്. തത്തുല്യ യോഗ്യതകൾ തെളിയിക്കുന്ന സർക്കാർ ഉത്തരവിൻ്റെ പകർപ്പ് കമ്മീഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കണം.

പ്രായപരിധി
  • പ്രായം: 18-36
  • ജനന തീയതി പരിധി: 02.01.1989-നും 01.01.2007-നും ഇടയിൽ ജനിച്ചവർക്ക് (രണ്ട് തീയതികളും ഉൾപ്പെടെ) അപേക്ഷിക്കാം.
  • ഇളവുകൾ: മറ്റ് പിന്നാക്ക വിഭാഗക്കാർക്കും (OBC) പട്ടികജാതി/പട്ടികവർഗ്ഗ (SC/ST) വിഭാഗക്കാർക്കും സാധാരണ പ്രായപരിധി ഇളവുകൾ ലഭിക്കുന്നതാണ്. പരമാവധി പ്രായപരിധി ഒരു കാരണവശാലും 50 വയസ്സിൽ കൂടാൻ പാടില്ല.
അപേക്ഷ സമർപ്പിക്കേണ്ട രീതി
  1. വൺ ടൈം രജിസ്ട്രേഷൻ: കേരള പബ്ലിക് സർവീസ് കമ്മീഷൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘വൺ ടൈം രജിസ്ട്രേഷൻ’ (One Time Registration) നടത്തിയിരിക്കണം.
  2. ലോഗിൻ: രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ-ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്യുക.
  3. അപേക്ഷിക്കുക: നോട്ടിഫിക്കേഷൻ ലിങ്കിൽ തന്നിട്ടുള്ള അതാത് തസ്തികയുടെ നേർക്കുള്ള ‘Apply Now‘ ബട്ടൺ ക്ലിക്കുചെയ്ത് അപേക്ഷ സമർപ്പിക്കുക.

Leave a Reply

Your email address will not be published.