Government Job vacancy 2026 Apply Now

കേരളത്തിലെ വിവിധ ജില്ലകളിലായി ഇപ്പോൾ വന്നിട്ടുള്ള താത്കാലിക സർക്കാർ ജോലി ഒഴിവുകൾ എല്ലാ ജോലികളുടെയും വിശദമായി വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു പൂർണമായും വായിച്ചു മനസ്സിലാക്കി അപേക്ഷ നൽകുക

അങ്കണവാടി ഹെൽപ്പർ

​തിരൂർ അഡീഷണൽ ഐ.സി.ഡി.എസ് പരിധിയിലുള്ള തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലേക്ക് ഹെൽപ്പർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. തൃപ്രങ്ങോട് പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകൾക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. 2026 ജനുവരി 1-ന് 18-നും 46-നും ഇടയിൽ പ്രായമുണ്ടാകണം. എഴുത്തും വായനയും അറിയുന്നവരും എസ്.എസ്.എൽ.സി ജയിക്കാത്തവരും ആയിരിക്കണം. പട്ടികജാതി/പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് പ്രായപരിധിയിൽ മൂന്ന് വർഷം വരെ ഇളവ് ലഭിക്കും (കുറഞ്ഞത് ഒരു വർഷമെങ്കിലും സേവന പരിചയം ഉള്ളവർക്ക്). പൂരിപ്പിച്ച അപേക്ഷകൾ രേഖകൾ സഹിതം മാർച്ച് 5 വൈകിട്ട് 5 മണിക്ക് മുമ്പായി തിരൂർ അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ സമർപ്പിക്കണം. അപേക്ഷയുടെ മാതൃക ആലത്തിയൂർ ഐ.സി.ഡി.എസ് ഓഫീസിലോ പഞ്ചായത്ത് ഓഫീസിലോ ലഭിക്കുന്നതാണ്.

വനിതാ കമ്മീഷനിൽ അസിസ്റ്റന്റ് ഒഴിവ്

​കേരള വനിതാ കമ്മീഷനിൽ നിലവിലുള്ള ഒരു അസിസ്റ്റന്റ് ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. 39,300 – 83,000 രൂപ ശമ്പള സ്കെയിലിൽ സമാന തസ്‌തികയിൽ ജോലി ചെയ്യുന്നവർക്കാണ് അവസരം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയും എൻ.ഒ.സി (NOC) സഹിതം മേലധികാരി മുഖേന ഫെബ്രുവരി 28-നകം മെമ്പർ സെക്രട്ടറിക്ക് ലഭിക്കത്തക്ക വിധം അയക്കണം. വിലാസം: കേരള വനിതാ കമ്മീഷൻ, പി എം ജി, പട്ടം പി ഒ, തിരുവനന്തപുരം 695004.

ബോയിലർ ഓപ്പറേറ്റർ

​കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് കലവൂർ, ആലപ്പുഴ യൂണിറ്റിലേക്കാണ് ബോയിലർ ഓപ്പറേറ്റർമാരെ ആവശ്യപ്പെടുന്നത്. ആകെ രണ്ട് ഒഴിവുകളാണുള്ളത്. ഐടിഐ (ITI), എൻടിസി (NTC), അല്ലെങ്കിൽ എൻഎസി (NAC) എന്നിവയ്‌ക്കൊപ്പം ബോയിലർ കോംപിറ്റന്റ് ബി ക്ലാസ് സർട്ടിഫിക്കറ്റ് (Boiler Competent B Class Certificate) ആണ് നിശ്ചിത യോഗ്യത. 18 മുതൽ 41 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം 18,000 രൂപയാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ മാർച്ച് 7-നകം നേരിട്ട് ഹാജരാകേണ്ടതാണ്.

റിവർ മാനേജ്‌മെന്റ് സെന്ററിൽ ഒഴിവ്

​സംസ്ഥാന റവന്യൂ വകുപ്പിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിലെ റിവർ മാനേജ്‌മെന്റ് സെന്ററിൽ സ്‌പെഷ്യലിസ്റ്റ് (ജിയോളജി), ജി.ഐ.എസ്. സ്‌പെഷ്യലിസ്റ്റ് (ജോഗ്രഫി) തസ്‌തികകളിലേക്ക് ഓരോ ഒഴിവുണ്ട്. ഒരു വർഷത്തേക്കുള്ള കരാർ നിയമനമാണിത്. ഐ.എൽ.ഡി.എം വെബ്‌സൈറ്റിലെ ഓൺലൈൻ ഫോം പൂരിപ്പിച്ച് വേണം അപേക്ഷിക്കാൻ. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 25 ആണ്. കൂടുതൽ വിവരങ്ങൾക്ക് ildm.kerala.gov.in/en സന്ദർശിക്കുകയോ ildm.revenue@gmail.com എന്ന ഇ-മെയിലിലോ 0471-2365559 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published.