Careers-itmission.kerala. Apply Now

കേരള സ്റ്റേറ്റ് ഐടി മിഷൻ (KSITM) റിക്രൂട്ട്‌മെന്റ് 2026 തിരുവനന്തപുരത്തുള്ള കേരള സ്റ്റേറ്റ് ഐടി മിഷനിൽ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

തസ്തികകളും വിശദാംശങ്ങളും:

  • പ്രൊക്യുർമെന്റ് ഡൊമെയ്ൻ എക്‌സ്‌പെർട്ട്: BE/B.Tech (ECE/CS/IT) അല്ലെങ്കിൽ MCA യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 5 വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 40 വയസ്സ്. ശമ്പളം ₹1,04,000.
  • ലീഡ്/സീനിയർ ഇൻഫർമസെക്യൂരിറ്റി അനലിസ്റ്റ്: BE/B.Tech (CS/ECE/IT) അല്ലെങ്കിൽ MCA കൂടാതെ പ്രൊഫഷണൽ ഇൻഫർമേഷൻ സെക്യൂരിറ്റി സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. 4-6 വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 40 വയസ്സ്. ശമ്പളം ₹80,000.
  • സീനിയർ നെറ്റ്‌വർക്ക് എഞ്ചിനീയർ: BE/B.Tech (Electronics/CS) ബിരുദവും CCNP സർട്ടിഫിക്കേഷനും വേണം. 3 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം. പ്രായപരിധി 35 വയസ്സ്. ശമ്പളം ₹52,000.
  • ഡിസ്‌ട്രിക്ട് പ്രോജക്ട് മാനേജർ: എഞ്ചിനീയറിംഗ് ബിരുദം, MCA അല്ലെങ്കിൽ MBA ഉള്ളവർക്ക് അപേക്ഷിക്കാം. 2 വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 40 വയസ്സ്. ശമ്പളം ₹40,000.

മറ്റ് വിവരങ്ങൾ:

  • അവസാന തീയതി: 2026 ഫെബ്രുവരി 15.
  • അപേക്ഷിക്കേണ്ട വിധം: താല്പര്യമുള്ളവർ www.careers-itmission.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കുക.

Leave a Reply

Your email address will not be published.