KSPCB LD Typist Apply Now
കേരള സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡിലേക്ക് (Kerala State Pollution Control Board) ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (Lower Division Typist) തസ്തികയിലേക്കുള്ള നിയമനത്തിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.
| വിവരങ്ങൾ | വിശദാംശങ്ങൾ |
|---|---|
| വകുപ്പ് (Firm) | കേരള സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡ് |
| തസ്തിക (Name of Post) | ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (Lower Division Typist) |
| കാറ്റഗറി നമ്പർ (Category No) | 744/2025 |
| ശമ്പളം (Scale of Pay) | ₹20,000 – 45,800/- |
| അപേക്ഷ അവസാനിക്കുന്ന തീയതി | 04.02.2026 (ബുധനാഴ്ച രാത്രി 12 മണി വരെ) |
യോഗ്യതകൾ
അപേക്ഷകർ താഴെ പറയുന്ന യോഗ്യതകൾ ഉള്ളവരായിരിക്കണം:
- പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത.
- ടൈപ്പ്റൈറ്റിംഗ് ഇംഗ്ലീഷ് (ലോവർ ഗ്രേഡ്) (KGTE) കൂടാതെ കമ്പ്യൂട്ടർ വേർഡ് പ്രോസസ്സിംഗ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.
- ടൈപ്പ്റൈറ്റിംഗ് മലയാളം (ലോവർ ഗ്രേഡ്) (KGTE) അല്ലെങ്കിൽ തത്തുല്യ യോഗ്യത.
- ശ്രദ്ധിക്കുക: 2002 ജനുവരിക്ക് മുമ്പ് KGTE ടൈപ്പ്റൈറ്റിംഗ് പാസായവർക്ക് കമ്പ്യൂട്ടർ വേർഡ് പ്രോസസ്സിംഗിൽ പ്രത്യേക സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
.
പ്രായപരിധി
- 18 – 36 വയസ്സ്.
- ഉദ്യോഗാർത്ഥികൾ 02.01.1989-നും 01.01.2007-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).
- പിന്നോക്ക വിഭാഗക്കാർക്കും (OBC) പട്ടികജാതി/പട്ടികവർഗ്ഗ (SC/ST) വിഭാഗക്കാർക്കും നിയമപരമായ ഇളവുകൾ ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
- കേരള പി.എസ്.സി-യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി വൺ ടൈം രജിസ്ട്രേഷൻ (One Time Registration) മുഖേനയാണ് അപേക്ഷിക്കേണ്ടത്.
- നേരത്തെ രജിസ്റ്റർ ചെയ്തവർക്ക് തങ്ങളുടെ പ്രൊഫൈൽ വഴി ‘Apply Now’ ബട്ടൺ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം.
- അപേക്ഷാ ഫീസ് ഇല്ല.

