kerala Tourism Apply Now

കേരള സർക്കാർ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്സ്) താൽക്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഗസ്റ്റ് ഫാക്കൽറ്റി ഇൻ ടൂറിസം മാനേജ്‌മെന്റ്, ഫാക്കൽറ്റി കോ-ഓർഡിനേറ്റർ ഫോർ ട്രെയിനിങ് എന്നീ തസ്തികകളിലാണ് നിയമനം.

അടിസ്ഥാന യോഗ്യത:

  • MBA/ MTA/ ബിരുദാനന്തര ബിരുദം
  • പ്രായപരിധി: 50 വയസ്സ് ( കേരള യൂണിവേഴ്സിറ്റി നിയമാനുസൃതമായ വയസിളവ് ലഭിക്കും)
  • ശമ്പളം: 24,000 രൂപ

യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പികൾ സഹിതമുള്ള വിശദമായ അപേക്ഷകൾ ഡയറക്ടർ, കിറ്റ്സ്, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ ഒക്ടോബർ 18 ന് മുമ്പായി അയയ്ക്കണം.

Official Website : Click Here

Leave a Reply

Your email address will not be published.